TopTop

സച്ചിനും ലാറയും നേര്‍ക്കുനേര്‍ എത്തുന്നു; ഒപ്പം ഇതിഹാസ താരങ്ങളും

സച്ചിനും ലാറയും നേര്‍ക്കുനേര്‍ എത്തുന്നു; ഒപ്പം ഇതിഹാസ താരങ്ങളും

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നു. മാര്‍ച്ച് ഏഴിന് മുംബൈയിലാണ് ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരം. റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പരയിലാണ് ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ മുന്‍ താരങ്ങളാണ് കളിക്കുക. മാര്‍ച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. സച്ചിന്‍ നയിക്കുന്ന ഇന്ത്യന്‍ ലജന്‍ഡ്‌സില്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുമുണ്ടാകും.

ശിവ്നരൈന്‍ ചന്ദര്‍പോള്‍, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, തിലകരത്നെ ദില്‍ഷന്‍, അജന്ത മെന്‍ഡിസ് തുടങ്ങിയ താരങ്ങളും മത്സരത്തിനെത്തും. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണര്‍ സുനില്‍ ഗാവസ്‌കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്‌ട്രേലിയയിലെ ചാരിറ്റി മത്സരത്തില്‍ ഒരുമിച്ച് കളിച്ചിരുന്നു.


Next Story

Related Stories