TopTop
Begin typing your search above and press return to search.

26 വര്‍ഷം മുന്‍പ് സച്ചിന്‍ ആദ്യമായി ഓപ്പണറായത്; ഓര്‍മ്മ പങ്ക്‌വെച്ച് ബിസിസിഐ

26 വര്‍ഷം മുന്‍പ് സച്ചിന്‍ ആദ്യമായി ഓപ്പണറായത്; ഓര്‍മ്മ പങ്ക്‌വെച്ച് ബിസിസിഐ

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മൈതാനത്ത് ആദ്യമായി ഓപ്പണറായി ഇറങ്ങിയത് 1994 ലെ ഇതേദിവസമായിരുന്നു. കിവീസിനെതിരെ മുഹമ്മദ് അസ്ഹറുദ്ദീന്റെ നായകത്വത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയ സച്ചിന്‍ കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. 'അഞ്ച്, ആറ് നമ്പറുകളില്‍ നന്നായി ബാറ്റ് ചെയ്തിട്ടും സച്ചിന് വമ്പന്‍ സ്‌കോറുകള്‍ പിറക്കുന്നില്ല ബോധ്യമായി. ടീം മാനേജര്‍ അജിത് വാഡേക്കറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. സ്ഥിരം ഓപ്പണര്‍ നവ്‌ജ്യോത് സിദ്ധുവിന് സുഖമില്ലാതായതോടെ സച്ചിനെ ഓപ്പണറായി ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'. മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ സച്ചിന്‍ ഓപ്പണ്‍ ചെയ്തത് 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ബിസിസിഐയും രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബിസിസിഐ ഓര്‍മ്മ പുതുക്കിയത്. ട്വീറ്റ് ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്. 1994ല്‍ ഇന്നേ ദിവസം ഒരു പ്രത്യേക കാര്യത്തിന്റെ തുടക്കമായിരുന്നു. ഇന്നാണ് സച്ചിന്‍ ആദ്യമായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്. ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ ഓപ്പണിംഗിനിറങ്ങിയ സച്ചിന്‍ 49 പന്തുകളില്‍ 82 റണ്‍സെടുത്തു. അങ്ങനെയായിരുന്നു തുടക്കം'- ട്വീറ്റില്‍ പറയുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സച്ചിന്‍ കരിയറില്‍ ആദ്യമായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ന്യൂസീലന്‍ഡ് 142ന് എല്ലാവരും പുറത്തായപ്പോള്‍ അജയ് ജഡേജയോടൊപ്പമാണ് സച്ചിന്‍ ബാറ്റിംഗിനിറങ്ങിയത്. 15 ബൗണ്ടറികളും 2 സിക്‌സറുകളും സഹിതം 167.34 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. മത്സരം ഇന്ത്യ 7 വിക്കറ്റിനു ജയിച്ചപ്പോള്‍ സച്ചിനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഈ മാച്ച് മുതലാണ് സച്ചിന്‍ ഏകദിനത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തു തുടങ്ങിയത്.

ആദ്യമായി ഓപ്പണറായി ഇറങ്ങിയതിനെ കുറിച്ച് 'പ്ലേയിംഗ് ഇറ്റ് മൈ വേ' എന്ന ആത്മകഥയില്‍ സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ അസറിനും അജിത് വാദേക്കറിനും അടുത്തെത്തി ടോപ് ഓഡറില്‍ ഇറങ്ങാന്‍ ഒരു അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാജയപ്പെട്ടാല്‍ ഒരിക്കലും ഈ ആവശ്യം വീണ്ടും ഉന്നയിക്കില്ലെന്നും വാഡേക്കറിനോട് പറഞ്ഞിരുന്നതായും സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.

#OnThisDay in 1994

The start of something special@sachin_rt opened the batting (82 off 49) for the first time in ODIs in Auckland and it triggered a golden run! pic.twitter.com/PQdkZb9fWi
— BCCI (@BCCI) March 27, 2020

Next Story

Related Stories