TopTop
Begin typing your search above and press return to search.

ഇവനെ കണ്ട് പുതുവര്‍ഷം തുടങ്ങണം; ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ച് സച്ചിന്‍

ഇവനെ കണ്ട് പുതുവര്‍ഷം തുടങ്ങണം; ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ച് സച്ചിന്‍

പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ പലവിധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ചിലര്‍ ആഘോഷങ്ങള്‍ നടത്തിയും ചിലര്‍ സന്ദേശങ്ങള്‍ അയച്ചും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. എന്നാല്‍ 2020 ലേക്ക് കടക്കുമ്പോള്‍ ഒരു പ്രചോദനാത്മകമായ വീഡിയോ പങ്കുവെച്ചാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ആരാധകര്‍ക്ക് സന്ദേശം നല്‍കുന്നത്.

പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുന്ന വീഡിയോയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ട്വിറ്റില്‍ ആരാധകര്‍ക്കായി പങ്ക്‌വെച്ചത്. കളിക്കളത്തില്‍ നിന്നുള്ള വീഡിയോയാണ് സച്ചിന്‍ പങ്കുവയ്ക്കുന്നത്. കുട്ടിക്കുരുന്നുകള്‍ ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഷോട്ട് ഉതിര്‍ത്ത് ബാറ്റ്സ്മാന്‍ റണ്ണിനായി നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടി വരന്നത് കരളലിയിപ്പിക്കുന്നതും ഒപ്പം ഏറെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ഇരുകാലുകളും തളര്‍ന്ന കുട്ടി തന്റെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ്.ക്രിക്കറ്റ് കളിക്കാന്‍ അതൊരു പരിമിതിയേ അല്ല എന്ന് തെളിയിച്ചുകൊണ്ട്.

മണ്ണില്‍ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നിരങ്ങിയാണ് അവന്‍ ക്രിക്കറ്റ് കളിക്കുന്നത്. ഡെലിവറി നേരിടുന്നതും ഇരുന്നുകൊണ്ട്. ബാറ്റ്സ്മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് തന്നെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് അവന്റെ പേര്. അവന്റെ കളി കണ്ട് 2020 തുടങ്ങാനാണ് സച്ചിന്‍ പറയുന്നത്. അവന്‍ നിങ്ങളുടെ ഹൃദയം തൊടുമെന്ന് സച്ചിന്‍ ഉറപ്പിച്ചു പറയുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Start your 2020 with the inspirational video of this kid Madda Ram playing cricket 🏏 with his friends.<br>It warmed my heart and I am sure it will warm yours too. <a href="https://t.co/Wgwh1kLegS">pic.twitter.com/Wgwh1kLegS</a></p>— Sachin Tendulkar (@sachin_rt) <a href="https://twitter.com/sachin_rt/status/1212265596034932736?ref_src=twsrc^tfw">January 1, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories