TopTop
Begin typing your search above and press return to search.

സച്ചിനോ ലാറയോ, ആരായിരുന്നു മികച്ച ബാറ്റ്‌സ്മാന്‍?; മുറപടിയുമായി ഗില്ലസ്പി

സച്ചിനോ ലാറയോ, ആരായിരുന്നു മികച്ച ബാറ്റ്‌സ്മാന്‍?; മുറപടിയുമായി ഗില്ലസ്പി

ലോകക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറാണോ ബ്രയാന്‍ ലാറയാണോ മികച്ച ബാറ്റ്‌സമാന്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലസ്പി തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ്. ഇരു ബാറ്റ്‌സ്മാന്മാരും ലോക ക്രിക്കറ്റില്‍ മികച്ചവരായിരുന്നുവെങ്കിലും തനിക്ക് കൂടുതല്‍ പ്രയാസം സച്ചിനെതിരെ പന്തെറിയുകയായിരുന്നുവെന്നാണ് ജേസണ്‍ ഗില്ലെസ്പി വ്യക്തമാക്കിയത്. ബ്രയാന്‍ ലാറയെക്കാള്‍ പുറത്താക്കുവാന്‍ പ്രയാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആയിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പറഞ്ഞു.

ലാറ 2007 ലോകകപ്പിന് ശേഷം സച്ചിന്‍ 2013ലുമാണ് തങ്ങളുടെ കരിയറുകള്‍ക്ക് വിരാമമിട്ടത്. എന്നാല്‍ സച്ചിനെക്കാളും കൂടുതല്‍ ആക്രമകാരി ലാറയായിരുന്നുവെന്ന് ഗില്ലെസ്പി വ്യക്തമാക്കി. ഇരു താരങ്ങളും ബൗളര്‍മാരെ കടന്നാക്രമിക്കുമെന്ന് ഉറപ്പാണെങ്കിലും തനിക്ക് സച്ചിന്റെ വിക്കറ്റ് നേടുവാനാണ് കൂടുതല്‍ പ്രയാസമെ്‌നനാണ് തോന്നുന്നതെന്ന് ഗില്ലെസ്പി സൂചിപ്പിച്ചു. സച്ചിന്റെ പ്രതിരോധം പൊളിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ലാറയുടെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ നല്‍കും. ഇരുവര്‍ക്കുമെതിരെ പന്തെറിയുകയെന്നത് ജീവിതത്തിലെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അവര്‍ അത്രത്തോളം മികവുറ്റ താരങ്ങളായിരുന്നു.'' ഗില്ലസ്പി പറഞ്ഞുനിര്‍ത്തി. 1996 മുതല്‍ 2006വരെയുള്ള പത്ത് വര്‍ഷത്തെ കരിയറില്‍ ഗില്ലെസ്പി 71 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 97 ഏകദിനങ്ങളില്‍ നിന്ന് യഥാക്രമം 259ഉം 142 വിക്കറ്റുമാണ് നേടിയത്.

Next Story

Related Stories