ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സെനഗല്‍ താരം സാദിയോ മാനെയ്ക്ക്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മാനെയ്ക്ക് മികച്ച ആഫ്രിക്കന്‍ താരത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. കരിയറില്‍ ആദ്യമായാണ് താരം ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ലിവര്‍പൂളിന് വേണ്ടിയും സെനഗലിനു വേണ്ടിയും മികച്ച രീതിയില്‍ കളിക്കാന്‍ അവസാന സീസണില്‍ മാനെയ്ക്കായിരുന്നു.
ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ് ലോകകപ്പും ഈ വര്‍ഷം മാനെ നേടി. ഒപ്പം ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷണ്‍സില്‍ സെനഗല്‍ റണ്ണേഴ്സ് അപ്പ് ആയതും താരത്തിന്റെ മികവില്‍ ആയിരുന്നു. മാനെയ്ക്ക് ആയി. 2019ല്‍ 63 മത്സരങ്ങള്‍ കളിച്ച മാനെ 35 ഗോളുകളും 11 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ തന്നെ താരമായിരുന്ന സലാ ആയിരുന്നു അവസാന രണ്ട് സീസണിലും ആഫ്രിക്കയിലെ മികച്ച താരം.