TopTop
Begin typing your search above and press return to search.

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി സാനിയ മിര്‍സ; പുരസ്‌കാര തുക കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി സാനിയ മിര്‍സ; പുരസ്‌കാര തുക കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ. ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ. അമ്മയായതിനു ശേഷം സാനിയ കരിയറിലേക്ക് നടത്തിയ ശക്തമായ തിരിച്ചു വരവ് പരിഗണിച്ചാണ് അവാര്‍ഡ്. ഏഷ്യാ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലെ നോമിനികള്‍ക്ക് ആകെ ലഭിച്ച 16,985 വോട്ടില്‍ പതിനായിരം വോട്ടും നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. മൊത്തം വോട്ടിന്റെ അറുപത് ശതമാനവും സാനിയ സ്വന്തമാക്കി. മെയ് ഒന്ന് മുതല്‍ ഒരാഴ്ചയായിരുന്നു ഓണ്‍ലൈന്‍ വോട്ടിങ്. ഇന്‍ഡൊനീഷ്യയുടെ പതിനാറുകാരി പ്രിസ്‌ക മാഡെലിനെ മറികടന്നാണ് സാനിയ അവാര്‍ഡ് നേടിയത്. യൂറോപ്പ്/ ആഫ്രിക്ക മേഖലയില്‍ നിന്ന് എസ്തോണിയയുടെ താരം അനെറ്റ് കൊണ്ടാവെയ്റ്റും അമേരിക്കന്‍ മേഖലയില്‍നിന്ന് മെക്സിക്കോയുടെ ഫെര്‍ണാണ്ടാ കോണ്ടെറാസ് ഗോമസും തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാരത്തുകയായി ലഭിച്ച 1,51790 രൂപ ( 2000 യു.എസ് ഡോളര്‍) തെലുങ്കാന കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് സാനിയ മിര്‍സ. ' ലോകം ഈ വൈറസ്( കൊറോണ ) മൂലം കടുത്ത ഘട്ടത്തിലൂടെ പോവുന്ന സാഹചര്യത്തില്‍ ഈ പണം തെലുങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ്,' സാനിയ പറഞ്ഞു. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആണ് ഫെഡ്കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് 2009 ല്‍ തുടക്കമിട്ടത്. കരിയറില്‍ അസാമാന്യമായ കഴിവും ആത്മാര്‍ത്ഥയും കാണിക്കുന്ന ടെന്നീസ് താരങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. ഈ അവാര്‍ഡ് എന്റെ മുഴുവന്‍ ആരാധകര്‍ക്കും രാജ്യത്തിനും സമര്‍പ്പിക്കുന്നു. വോട്ട് ചെയത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഭാവിയില്‍ രാജ്യത്തേക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കൊണ്ടു വരാനാവുമെന്ന് പ്രതീക്ഷിക്കുന്നു,' സാനിയ മിര്‍സ പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I want to donate the funds that I get from this award to the Telangana CM relief Fund as the world is going through very difficult times with the virus .. thank you all 🙏🏽 <a href="https://t.co/bdK3WeUxkK">pic.twitter.com/bdK3WeUxkK</a></p>— Sania Mirza (@MirzaSania) <a href="https://twitter.com/MirzaSania/status/1259852112630071299?ref_src=twsrc^tfw">May 11, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories