TopTop
Begin typing your search above and press return to search.

സൗദിയിലെ പരിഷ്‌ക്കാരം ഇടിക്കൂട്ടിലേക്കും, രാജ്യത്ത് ആദ്യമായി വനിതാ ഗുസ്തി മല്‍സരം

സൗദിയിലെ പരിഷ്‌ക്കാരം ഇടിക്കൂട്ടിലേക്കും, രാജ്യത്ത് ആദ്യമായി വനിതാ ഗുസ്തി മല്‍സരം

മാറ്റത്തിന്റെ പാതയില്‍ തന്നെയാണ് സൗദി എന്ന് വീണ്ടും തെളിയിച്ച് നവംബര്‍ ഒന്നിന് ആദ്യ വനിത ഗുസ്തി മത്സരം സംഘടിപ്പിച്ചു. പുതിയ ചരിത്രമെഴുതിയ ആദ്യ വനിത ഗുസിതിമത്സരത്തില്‍ നദാലിയ ജേതാവായി. റിയാദ് സീസണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് റിയാദിലെ കിങ് ഫഹ്ദ് സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വേള്‍ഡ് റസലിങ് എന്റെര്‍ടൈന്റ്‌മെന്റ് താരങ്ങളായ നദാലിയും, ലെയ്‌സി ബാന്‍സുമാണ് സൗദിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച വനിത ഗുസ്തി മത്സരത്തില്‍ പങ്കെടുത്തത്.

നൂറുകണക്കിന് വനിതകളാണ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയത്. പുരുഷന്മാരുടെ ഗുസ്തി മത്സരവും ഒപ്പം നടന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, രാജ്യത്ത് നിലവിലുള്ള പല വിവേചനപരമായ നിയമങ്ങളിലും മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു മുന്‍പ് 21 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ പാസ്പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള അവകാശവും കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശവും സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റം വരുത്തിയിരുന്നു. സ്ത്രീകള്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒരു വലിയ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സ്ത്രീ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സല്‍മാനുള്ളത്.

Next Story

Related Stories