TopTop
Begin typing your search above and press return to search.

വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍ത്ത് കളിച്ചു; ടീം ഇന്ത്യയെ പ്രശംസിച്ച് ഗാംഗുലി

വെസ്റ്റ് ഇന്‍ഡീസിനെതിരെ തകര്‍ത്ത് കളിച്ചു; ടീം ഇന്ത്യയെ പ്രശംസിച്ച് ഗാംഗുലി

വിന്‍ഡീസിനെതിരെ പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്.

ഇന്ത്യ പരമ്പര കൈവിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് വിജയം അത്ഭുതപ്പെടുത്തുന്നില്ല. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നതാണ് ടി20യില്‍ ഇപ്പോള്‍ കാണുന്നത്. ടീമിലെ സ്ഥാനം സുരക്ഷിതമാക്കുന്നതിനായല്ല ഒരു താരവും കളിക്കുന്നത്, ടീമിന്റെ വിജയം മാത്രമാണ് ലക്ഷ്യം. ടീം ഇന്ത്യ നന്നായി കളിച്ചു ഗാംഗുലി ട്വീറ്റില്‍ പറഞ്ഞു.

വാംഖഡെയില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കെ എല്‍ രാഹുല്‍ 56 പന്തില്‍ 91 റണ്‍സും രോഹിത് ശര്‍മ്മ 34 പന്തില്‍ 71 റണ്‍സും നായകന്‍ വിരാട് കോഹ്‌ലി 29 പന്തില്‍ 70 റണ്‍സും നേടി. മൂവരുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറിയിലാണ് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 240 റണ്‍സെടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

Not many expected india to lose a series .. win was not a surprise .. what will stand out is the fearless batting which all will see in T20 now ..play without fear .. no one plays for his place but plays to win ..well done india @BCCI @imVkohli @JayShah @ImRo45
— Sourav Ganguly (@SGanguly99) December 11, 2019

Next Story

Related Stories