TopTop
Begin typing your search above and press return to search.

ഇരട്ടഗോളടിച്ച റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം; യുഡീനിസിനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം

ഇരട്ടഗോളടിച്ച റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം; യുഡീനിസിനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം

ഇറ്റാലിയന്‍ ലീഗില്‍ ഇരട്ട ഗോളുമായി സൂപ്പര്‍ താരം റൊണാള്‍ഡോ തിളങ്ങിയതോടെ യുഡീനിസിനെതിരായ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. യുഡീനിസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ തന്നെ യുവന്റസ് മൂന്നുഗോളും നേടിയിതുന്നു. ഇരട്ടഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് യുവന്റസിന് ജയം ഒരുക്കിയത്. 9, 37 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഇതോടെ സീസണില്‍ റൊണാള്‍ഡോക്ക് 11 ഗോളായി.

യൂറോപ്പില്‍ കഴിഞ്ഞ 15 സീസണിലും പത്തിലധികം ഗോള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ നേടി. 45-ാം മിനിറ്റില്‍ ലിയോണാര്‍ഡോ ബൊണൂച്ചി യുവന്റസിനായി മൂന്നാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമിലാണ് യുഡീനിസ് ആശ്വസഗോള്‍ നേടിയത്. സാംപ്‌ദോറിയക്കെതിരെയാണ് യുവന്റസിന്റെ അടുത്തമത്സരം.

Next Story

Related Stories