TopTop
Begin typing your search above and press return to search.

ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് തടയിടുന്നത് മോദി സര്‍ക്കാരെന്ന് ഷാഹിദ് അഫ്രീദി

ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് തടയിടുന്നത് മോദി സര്‍ക്കാരെന്ന് ഷാഹിദ് അഫ്രീദി

ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാകാത്തതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയമാണെന്ന് കുറ്റപ്പെടുത്തി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര എന്ന ആവശ്യം ഉന്നയിക്കുമ്പോള്‍ മോദി സര്‍ക്കാരില്‍ നിന്ന് നിഷേധാത്മക നിലപാടാണ് നേരിടേണ്ടി വരുന്നതെന്നതെന്നും അഫ്രീദി പറഞ്ഞു.ഇന്ത്യ- പാക് മത്സരങ്ങളെ ഞങ്ങള്‍ ഇപ്പോഴും സ്വാഗതം ചെയുന്നു. എന്നാല്‍ ഇന്ത്യയും അത്തരം നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.

ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും സൗഹൃദത്തിലാക്കുമെന്ന ഷൊഹൈബ് അക്തറിന്റെ വാദത്തെ അഫ്രീദി പിന്‍താങ്ങി. പാക് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അഫ്രീദി.നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് കളിച്ച് ധന സമാഹരണം നടത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന കപില്‍ ദേവിന്റെ പ്രസ്താവനയോടും അഫ്രീദി പ്രതികരിച്ചു. ഷൊഹൈബ് അക്തറിനോടുള്ള കപില്‍ ദേവിന്റെ മറുപടി ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ നിരത്തുകളില്‍ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ വീഡിയോ കണ്ടിട്ടുണ്ട്. കപില്‍ ദേവ് ഒരിക്കലും അത്തരത്തില്‍ പ്രതികരിക്കരുതായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു.

Next Story

Related Stories