TopTop
Begin typing your search above and press return to search.

ധോണിയെയും ബ്രാഡ്മാനെയും പിന്നിലാക്കി; വോണിന്റെ 'ബാഗി ഗ്രീന്‍' ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ധോണിയെയും ബ്രാഡ്മാനെയും പിന്നിലാക്കി; വോണിന്റെ ബാഗി ഗ്രീന്‍ ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

ഓസ്ട്രേലിയയാകെ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ ക്യാപ് ലേലത്തിന് വെച്ചപ്പോള്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്. ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ ടെസ്റ്റ് തൊപ്പി ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒന്നായി മാറിയിരിക്കുകയാണ്. മൂന്നു ലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് (ഒന്നര കോടിയോളം രൂപ) തൊപ്പിക്ക് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ലേലത്തില്‍ വെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് കോടി രൂപയ്ക്ക് അടുത്താണ് ലേലത്തുക എത്തിയത്. വ്യാഴാഴ്ച ഉച്ചയായപ്പോഴേക്കും ലേലത്തുക നാല് കോടി രൂപയ്ക്ക് അടുത്തെത്തി. എംസി എന്ന മാത്രം പേരിട്ട വ്യക്തിയാണ് വോണിന്റെ തൊപ്പി സ്വന്തമാക്കുന്നത്.

ക്രിക്കറ്റ് ലോകത്ത് ലേലത്തില്‍ വെച്ച ക്രിക്കറ്റ് കളിക്കാരുടെ ബാറ്റുകളുടേയും പന്തുകളുടേയും, ജേഴ്സികളുടേയുമെല്ലാം കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് വോണിന്റെ പച്ചത്തൊപ്പിക്ക് ഇപ്പോള്‍ ലഭിച്ചത്. 2003ല്‍ ബ്രാഡ്മാന്റെ ടെസ്റ്റ് തൊപ്പിക്ക് ലേലത്തില്‍ മൂന്ന് കോടിക്കടുത്താണ് വില വന്നത്. 2011ല്‍ ലോകകപ്പ് ഫൈനലില്‍ ധോണി ഉപയോഗിച്ച ബാറ്റിന് ലേലത്തില്‍ ലഭിച്ച തുകയും വാര്‍ണര്‍ മറികടന്നു. 80 ലക്ഷം രൂപയാണ് ധോണിയുടെ ബാറ്റിന് ലഭിച്ചത്. ഒരോവറില്‍ ആറ് സിക്സുകള്‍ പറത്തിയ ഗാരി സോബറിന്റെ ബാറ്റ് 2000ല്‍ 44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. പാകിസ്ഥാനെതിരെ 365 റണ്‍സ് അടിച്ചെടുത്ത സോബേഴ്സിന്റെ ബാറ്റിന് 2000ല്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത് 37 ലക്ഷം രൂപയാണ്.

145 ടെസ്റ്റുകള്‍ നീണ്ട കരിയറിലുടനീളം വോണ്‍ ധരിച്ചത് ഈ ക്യാപ്പാണ്. 708 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. അരങ്ങേറ്റത്തില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് താരങ്ങള്‍ക്ക് സമ്മാനിക്കുന്നതാണ് ബാഗി ഗ്രീന്‍ തൊപ്പി. വിരമിക്കുന്നതുവരെയും അവര്‍ മത്സരങ്ങളില്‍ ഇത് ധരിക്കുന്നു. ഓസ്‌ട്രേലിയയെ പിടിച്ചുലച്ച കാട്ടുതീയില്‍ ലക്ഷക്കണക്കിനാളുകള്‍ ദുരിതമനുഭവിക്കുന്നു. ഒട്ടേറെ കായികതാരങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.


Next Story

Related Stories