TopTop
Begin typing your search above and press return to search.

ഈ ഐസിസി നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പ്രായോഗികമാകും? ചോദ്യം ഉന്നയിച്ച് മുന്‍ താരങ്ങള്‍

ഈ ഐസിസി നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പ്രായോഗികമാകും? ചോദ്യം ഉന്നയിച്ച് മുന്‍ താരങ്ങള്‍

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് ഐസിസി പുറത്തുവിട്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറുമാണ് ഐസിസിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന ടീമുകള്‍ 14 ദിവസം ഐസലഷനില്‍ കഴിയുന്നതും പരിശീലന ക്യാമ്പുകളിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ 'ബാക്ക് ടു ക്രിക്കറ്റ്' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു.

ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സാമൂഹ്യം അകലം പാലിക്കണമെന്ന കാര്യം നടക്കില്ലെന്നും മത്സരത്തിനിടെ സ്ലിപ്പില്‍ ഒരു ഫീല്‍ഡര്‍ നിര്‍ത്തേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്നും ഇര്‍ഫാന്‍ പത്താന്‍ ചോദിച്ചു. താരങ്ങള്‍ മത്സരത്തിന് മുന്‍പ് 14 ദിവസം ക്വറന്റൈന്‍ പോവണമെന്നത് അംഗീകരിക്കാമെങ്കിലും എന്നാല്‍ മത്സരത്തിനിടെ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നും പത്താന്‍ പറഞ്ഞു.

പന്ത് എറിഞ്ഞതിന് ശേഷം പന്ത് ബൗളര്‍ക്ക് നല്‍കുന്ന ചെയിന്‍ ചെറുതാക്കാം. സാധാരണ വിക്കറ്റ് കീപ്പര്‍ പന്ത് കവര്‍ ഫീല്‍ഡര്‍ക്ക് നല്‍കിയ ശേഷമാണ് ബൗളര്‍ അത് വാങ്ങുന്നത്. ഇതിന് പകരം കീപ്പര്‍ക്ക് നേരിട്ട് പന്ത് ബൗളര്‍ക്ക് നല്‍കാന്‍ കഴിയും, പക്ഷേ അപ്പോഴും ബൗളര്‍ ശുചിത്വം പാലിക്കേണ്ടതുണ്ട് ഒരു ഓവറില്‍ ആറ് തവണ കൈമാറുന്നു, ''മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടി പത്താന്‍ പറഞ്ഞു.

ഓരോ തവണ പന്ത് തൊടുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. എല്ലാ താരങ്ങളെയും 14 ദിവസം ക്വറന്റൈന്‍ ചെയ്തും ടെസ്റ്റ് ചെയ്തിട്ടും ബയോ സുരക്ഷായുള്ള സ്റ്റേഡിയത്തില്‍ മത്സരം നടത്തിയിട്ടും ഇത്തരത്തിലുള്ള നിയന്ത്രങ്ങള്‍ വേണോ എന്നും ചോപ്ര ചോദിച്ചു. ''മൈതാനത്ത്, എനിക്ക് ഇപ്പോഴും മനസിലാക്കാന്‍ കഴിയും, പക്ഷേ കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ പോകുമ്പോള്‍ എന്തുസംഭവിക്കും? അവിടെ നിങ്ങള്‍ എങ്ങനെ സാമൂഹിക അകലം പാലിക്കുന്നു? അതിനാല്‍ ഇത് വളരെ സങ്കീര്‍ണ്ണമായിത്തീരുന്നു. ചോപ്ര പറഞ്ഞു.

മത്സരങ്ങക്കിടെ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കരുത്, വ്യക്തിഗത ഇനങ്ങള്‍ കൈമാറരുത് (തൊപ്പി, സണ്‍ഗ്ലാസുകള്‍, ടവലുകള്‍) സഹ ടീമംഗങ്ങള്‍ അല്ലെങ്കില്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് കൈമാറരുത് എന്നിവയും ഐസിസിയുടെ നിര്‍ദ്ദേശങ്ങളിലുണ്ട്. ജൂലൈയില്‍ ഇംഗ്ലണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ് പാക്കിസ്ഥാന്‍ ടീമുകള്‍ പര്യടനത്തിന് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാനൊരുങ്ങവെയാണ് ഐസിസി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

Next Story

Related Stories