TopTop

സലായ്ക്ക് ചെയ്ത വോട്ടുകള്‍ എവിടെ? മെസിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ ഒത്തുകളിച്ചെന്ന് ആരോപണം

സലായ്ക്ക് ചെയ്ത വോട്ടുകള്‍ എവിടെ? മെസിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ ഒത്തുകളിച്ചെന്ന് ആരോപണം

ലയണല്‍ മെസിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ ഒത്തുകളി നടത്തിയെന്ന് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച് ദ്രാവ്കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ ഡൈക്ക് യുവെന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് മെസി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫിഫ വ്യക്തമാക്കി.

മികച്ച ഫുട്‌ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ടേ ചെയ്തിരുന്നില്ലെന്ന് നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേര പറഞ്ഞു. എന്നാല്‍ ഫിഫയിലെ വോട്ടിംഗ് രേഖകള്‍ പ്രകാരം ബരേരയുടെ ആദ്യ വോട്ട് മെസിക്കും രണ്ടാം വോട്ട് സാഡിയോ മാനെക്കും മൂന്നാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമാണ്. മെസ്സിക്ക് വോട്ട് ചെയ്തതിന്റെ കാരണം എന്തെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇത്തവണ വോട്ടേ ചെയ്തിട്ടില്ലെന്ന് ബരേറ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം താന്‍ മെസ്സിക്ക് വോട്ട് ചെയ്തിരുന്നുവെന്നും ബരേര പറഞ്ഞു.

പിന്നാലെ സുഡാന്‍ കോച്ച് ദ്രാവ്കോ ലുഗാരിസിച്ചും നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയും തങ്ങള്‍ വോട്ടുചെയ്തവരുടെ പേരല്ല ഫിഫ പുറത്തുവിട്ട ഔദ്യോഗിക വോട്ടിങ് പട്ടികയിലുള്ളതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. താന്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ് ആദ്യ വോട്ട് നല്‍കിയത്. എന്നാല്‍ ഫിഫയുടെ വോട്ടിങ് രേഖയില്‍ തന്റെ ആദ്യ വോട്ട് മെസിക്കാണെന്നാണ് കാണുന്നതെന്ന് ലുഗാരിസിച്ച് ചൂണ്ടിക്കാട്ടി.

ഇതിന് പിന്നാലെ ഈജിപ്തില്‍ നിന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണവുമായി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്തെത്തി. എന്നാല്‍ ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ വോട്ടിംഗ് ഫോമുകളിലെ ഒപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലായതും വോട്ടിംഗ് ഫോമുകളില്‍ ഫെഡറേഷന്റെ ഒപ്പ് ഇല്ലാത്തുമാണ് ഈ വോട്ടുകള്‍ അസാധുവാകാന്‍ കാരണമെന്നാണ് ഫിഫയുടെ വിശദീകരണം വക്താവ് പറഞ്ഞു. തിങ്കളാഴ്ച മിലാനില്‍ നടന്ന ചടങ്ങില്‍ വിര്‍ജില്‍ വാന്‍ഡിക്ക്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സി ആറാം തവണ ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. മെസ്സിക്ക് 46ഉം വാന്‍ഡിക്കിന് 38ഉം റൊണാള്‍ഡോയ്ക്ക് 36ഉം വോട്ടുകളാണ് ലഭിച്ചത്.


Next Story

Related Stories