TopTop
Begin typing your search above and press return to search.

ജയവര്‍ധനയും ജയസൂര്യയും എതിര്‍ത്തു; കൂറ്റന്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ശ്രീലങ്ക

ജയവര്‍ധനയും ജയസൂര്യയും എതിര്‍ത്തു; കൂറ്റന്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ശ്രീലങ്ക

രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെത്തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്. 40 മില്യണ്‍ ഡോളര്‍ ചിലവില്‍ 60,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം നിര്‍മിക്കാനായിരുന്നു ആലോചന. ലങ്കന്‍ വിദ്യാഭ്യാസ മന്ത്രി ബന്ദുല ഗുണവര്‍ധനയാണ് തന്റെ മണ്ഡലത്തില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് വായ്പ സംഘടിപ്പിച്ച് നിര്‍മാണം നടത്താനായിരുന്നു പദ്ധതി.

''ഹോമഗാമയിലെ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു,'' മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റേഡിയം നിര്‍മാണം അഴിമതി നിറഞ്ഞ് വെള്ളാനയായി നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനയേയും, സനത് ജയസൂര്യയും രംഗത്തെത്തിയിരുന്നു. ഇരുവരുടേയും അഭിപ്രായം കൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം. പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നതിന് പകരം വളര്‍ന്നു വരുന്ന താരങ്ങളെ കളി പഠിപ്പിക്കാനായി ക്രിക്കറ്റ് സ്‌കൂള്‍ നിര്‍മിക്കണമെന്നാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടത്.

2023 മുതല്‍ 2031 വരെ നടക്കാനിരിക്കുന്ന രണ്ട് ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനെന്ന് കാണിച്ചാണ് കൊളംബോയ്ക്ക് അടുത്തായി ഒരു പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിട്ടിരുന്നത്.


Next Story

Related Stories