TopTop
Begin typing your search above and press return to search.

'ഇക്കാര്യത്തില്‍ കോഹ്‌ലിയുടെ ആരാധകനാണ്'; ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തുന്നു

ഇക്കാര്യത്തില്‍ കോഹ്‌ലിയുടെ ആരാധകനാണ്; ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തുന്നു

ലോകക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ വളരെ കുറച്ചു ഇന്നിംഗ്‌സുകളില്‍ നിന്ന് മറികടക്കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എന്നാല്‍ മൈതാനത്തെ താരത്തിന്റെ പെരുമാറ്റം പലപ്പോഴും വിമര്‍ശനം നേരിട്ടുണ്ട്. എന്നാല്‍ കോഹ്‌ലിയുടെ ചില കാര്യങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഏകദിനത്തിലെ കോഹ്‌ലിയുടെ ചെയ്സിങ് മികവിന്റെ ആരാധകനാണ് താനെന്നാണ് സ്മിത്ത് പറഞ്ഞത്. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് കോഹ്‌ലിയെന്നും താരം പറഞ്ഞു.

'' ഞാന്‍ കോഹ് ലിയെ ഒരുപാട് ആരാധിക്കുന്നു. കോഹ് ലിയുടെ റെക്കോര്‍ഡുകളിലേക്ക് നോക്കൂ, അവിശ്വസനീയമാണ്. ക്രിക്കറ്റിനോടുള്ള കോഹ് ലിയുടെ അഭിനിവേഷം. കൂടുതല്‍ മെച്ചപ്പെടാനുള്ള ആഗ്രഹം. ഈ വര്‍ഷങ്ങളില്‍ കോഹ്‌ലി കൈവരിച്ച മാറ്റം, ഇപ്പോള്‍ പവര്‍ഫുളും, ഫിറ്റുമാണ് കോഹ് ലി, സ്മിത്ത് പറഞ്ഞു. ഏകദിനത്തില്‍ ചെയ്സ് ചെയ്യുന്നതിലെ കോഹ് ലിയുടെ മികവിനെ ഞാന്‍ ആരാധിക്കുന്നു. ഏകദിനത്തിലെ ജയിച്ചു കയറിയ ചെയ്സിങ്ങിലെ കോഹ് ലിയുടെ ശരാശരി നിങ്ങള്‍ നോക്കൂ, അസാധാരണമാണ് അത്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയിലേക്ക് എത്താനിരിക്കുന്ന ഇന്ത്യന്‍ ടീം മുന്‍പില്‍ വെക്കുന്നത് വലിയ വെല്ലുവിളി തന്നെയാണെന്നും സ്മിത്ത് പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെ കുറിച്ചും സ്മിത്ത് പറഞ്ഞു. ഇന്ത്യക്ക് ശക്തമായ ബാറ്റിംഗ് നിരയാണ് ഉള്ളത്. പുജാര, രഹാനെ, കെ എല്‍ രാഹുലും, രോഹിത് ശര്‍മ എല്ലാവരും മികച്ച ബാറ്റ്സ്മാന്മാരാണ്. ബൗളിങ്ങില്‍ ഷമി, ബൂമ്ര, ഇഷാന്ത് ശര്‍മ എന്നിവരുണ്ട്. ഓള്‍ റൗണ്ട് ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പര കൂടുതല്‍ കടുപ്പമേറിയതാവുമെന്ന് സ്മിത്ത് പറയുന്നു.

Next Story

Related Stories