ഐപിഎല്ലില്‍ ധോണിയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 168 ലക്ഷ്യം അനായാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് ധോണി ക്രീസിലെത്തിയത്. വരുണ്‍ എറിഞ്ഞ 17 മത്തെ ഓവറില്‍ മൂന്നാമത്തെ പന്തില്‍ ഒരു കൂറ്റന്‍ ഷോട്ട് ലക്ഷ്യം വെച്ചായിരുന്നു ധോണി ആഞ്ഞടച്ചത്. എന്നാല്‍ വരുണിന്റെ ആ ലെഗ് കട്ടറില്‍ ധോണി വിക്കറ്റിന് മുന്നില്‍ കീഴടങ്ങി. പുറത്താകുമ്പോള്‍ 12 പന്തില്‍ നിന്ന് 11 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. കളി ചെന്നൈക്ക് വിജയിക്കാന്‍ സാധിക്കാതെ പോയത് വരണുണിന്റെ പന്ത് നേരിടുന്നതില്‍ ധോണിക്ക് വന്ന പിഴവാണെന്ന് പറയാം. ധോണി ഫിനിഷറുടെ റോളില്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ വിജയം ചെന്നൈക്ക് അനായാസം ആയിരുന്നേനെ. 129 റണ്‍സുള്ളപ്പോഴാണ് ചെന്നൈക്ക് ധോണിയുടെ വിക്കറ്റ് നഷ്ടമാകുന്നത്.കളിയില്‍ ചെന്നൈ 10 റണ്‍സിന്റെ തോല്‍വി നേരിട്ടു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് ധോണിയുടെ വിക്കറ്റോടെ വരുണ്‍ കളി അവസാനിപ്പിച്ചത്.
ഇപ്പോള്‍ ധോണിയുടെ വിക്കറ്റെടുത്ത വരുണിനെ കുറിച്ചാണ് ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ ചര്‍ച്ച. മൂന്ന് വര്‍ഷം മുന്‍പ് വരെ വരുണ്‍ ചക്രവര്‍ത്തി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നത് ധോണിയുടെ ബാറ്റിംഗ് കാണാനായിരുന്നു. എന്നാല്‍ 13ാം ഐപിഎല്‍ സീസണില്‍ ധോണിക്കെതിരെ കളിക്കാനാണ് വരുണ്‍ എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ബൗള്‍ ചെയ്യുന്നത് സ്വപ്ന തുല്യമായ നിമിഷമായിരുന്നതായി വരുണ്‍ പറയുന്നു. ധോണിക്കെതിരെ ബൗള്‍ ചെയ്യാന്‍ പേടിയുണ്ടായിരുന്നോ എന്നാണ് വരുണിനോട് മാന്‍ ഓഫ് ദി മാച്ച് രാഹുല്‍ ത്രിപദി ചോദിച്ചത്. ചെപ്പോക്ക് സ്റ്റാന്‍ഡില്‍ ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് ഞാന്‍ ധോണി ബാറ്റ് ചെയ്യുന്നത് കാണുമായിരുന്നു. ഇന്ന് ഞാന്‍ ധോണിക്കെതിരെ ബൗള്‍ ചെയ്യുന്നു. സ്വപ്ന തുല്യമായ നിമിഷമാണ്. കളിക്ക് ശേഷം ധോണിക്കൊപ്പം നിന്ന് ഞാന്‍ ഫോട്ടോ എടുത്തു, വരുണ്‍ പറഞ്ഞു.