TopTop
Begin typing your search above and press return to search.

ബീഹാറിലെ ഗ്രാമത്തില്‍ നിന്നൊരു റഗ്ബി താരം, ഈ വര്‍ഷത്തെ ഇന്‍റര്‍ നാഷണല്‍ യങ് പ്ലെയറാണ് ഈ പത്തൊന്‍പതുകാരി

ബീഹാറിലെ ഗ്രാമത്തില്‍ നിന്നൊരു റഗ്ബി താരം, ഈ വര്‍ഷത്തെ ഇന്‍റര്‍ നാഷണല്‍ യങ് പ്ലെയറാണ് ഈ പത്തൊന്‍പതുകാരി

ആദ്യം ട്രാക്കിലായിരുന്നു സ്വീറ്റിയുടെ കുതിപ്പ്. ഒരു ക്യാമ്പില്‍ വെച്ച് റഗ്ബിയെ കുറിച്ച് മനസിലാക്കിയതോടെ അതിലായി കമ്പം. വെറുമൊരു ഇഷ്ടത്തിനപ്പുറം റഗ്ബിയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് സ്വീറ്റി കുമാരി എന്ന ബീഹാറിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍. എതിര്‍ ടീമിന്റെ പ്രതിരോധ താരങ്ങള്‍ തന്റെ പിന്നാലെ ഓടുന്നതും ഒടുവില്‍ പരാജയപ്പെട്ട് വഴിയില്‍ വീഴുന്നതും ആസ്വദിക്കുന്ന സ്വീറ്റി ഇന്ത്യന്‍ വനിത റഗ്ബിയിലെ സ്കോറിംഗ് മെഷീന്‍ എന്നാണ് വിളിക്കപ്പെടുന്നത്.

ഇപ്പോഴിതാ റഗ്ബിയില്‍ ന്‍വര്‍ഷത്തെ ഇന്‍റര്‍ നാഷണല്‍ യങ് പ്ലെയറായി സ്വീറ്റി കുമാരി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പ്രശസ്ത വനിത റഗ്ബി വെബ്സൈറ്റായ സ്‌ക്രം ക്വീന്‍സാണ് സ്വീറ്റിയെ ഇന്‍റര്‍ നാഷണല്‍ യങ് പ്ലെയറായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകമെമ്പാടുനിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 10 കായിക താരങ്ങളില്‍ നിന്നാണ് സ്‌ക്രം ക്വീന്‍സ് സ്വീറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

11.58 സെക്കന്റില്‍ 100 മീറ്റര്‍ ഓടിയെത്തുന്ന 19 കാരിയായ സ്വീറ്റി ബീഹാറിലെ പാട്നയിലെ നവാഡ ഗ്രാമത്തില്‍ നിന്നാണ് കായിക രംഗത്തേക്ക് വരുന്നത്.

'ഫിലിപൈന്‍സിനും, സിംഗപ്പൂരിനും എതിരായി നടന്ന മത്സരങ്ങില്‍ ആര്‍ക്കും എന്നെ പിടിക്കാനായില്ല. അവരെല്ലാവരും ശ്രമിച്ചു. എന്നാല്‍ ആര്‍ക്കും എന്റെ വേഗതയ്ക്കൊപ്പം പിടിച്ചു നില്‍ക്കാനായില്ല.' സ്വീറ്റി പറയുന്നു. ഫിലിപൈന്‍സിനെതിരായ ആദ്യ ഫിഫ്റ്റീന്‍സ് മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത് സ്വീറ്റിയുടെ പ്രകടനമായിരുന്നു.തുടക്കം മുതല്‍ തന്നെ അവള്‍ മികച്ച കായിക താരം തന്നെയായിരുന്നു. എന്നാല്‍ ഈ വര്‍ഷം സെവന്‍സിലും, ഫിഫ്റ്റീസിലും അവള്‍ ഏഷ്യയിലെ തന്നെ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. സിംഗപ്പൂരിനെതിരായ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം തന്നെയാണ് സ്വീറ്റി കുമാരി കാഴ്ചവെച്ചത്.

വീട്ടിലെ ഏഴ് മക്കളില്‍ അഞ്ചാമത്തെ കുട്ടിയാണ് സ്വീറ്റി. സഹോദന്‍ കായിക മേഖലയിലായിരുന്നെങ്കിലും ഇപ്പോള്‍ അത് ഉപേക്ഷിച്ചു. വീട്ടിലെ മറ്റ് സഹോദരങ്ങളോട് തന്നെ കണ്ടുപടിക്കാന്‍ അച്ഛന്‍ പറയാറുണ്ടെന്ന് സ്വീറ്റി പറഞ്ഞു. 'റഗ്ബിയെക്കുറിച്ച് ഞാന്‍ മനസിലാക്കുന്നത് ഒരു ക്യാമ്പില്‍ വച്ചായിരുന്നു. പിന്നീട് അമേരിക്കന്‍ കോച്ചായ മൈക്ക് ഫ്രൈഡേയാണ് എനിക്ക് പരിശീലനവും മറ്റ് അറിവുകളും പകര്‍ന്നു നല്‍കിയത്. വേഗത ദൈവത്തിന്റെ സമ്മാനമാണ് ഞാന്‍ ആ റിഥത്തിലെത്തിച്ചേരാനാണ് പരിശീലിക്കാറുള്ളത്', സ്വീറ്റി പറയുന്നു.

അച്ഛന്‍ തൊഴിലാളിയും അമ്മ അംഗന്‍വാടി ജീവനക്കാരിയുമാണ്.

Next Story

Related Stories