TopTop
Begin typing your search above and press return to search.

സയദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍; സൈന നെഹ്‌വാള്‍ കളിക്കില്ല

സയദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍; സൈന നെഹ്‌വാള്‍ കളിക്കില്ല

സയദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ നിന്നും സൈന നെഹ്‌വാള്‍ പിന്‍മാറി. മൂന്ന് തവണ ചാമ്പ്യനായ സൈന അവസാന നിമിഷമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. തുടര്‍ച്ചയായി അലട്ടുന്ന പരുക്കിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് ബാഡ്മിന്റണില്‍ നിന്നും സൈന പിന്‍മാറിയിരുന്നു. പരുക്കും മറ്റ് അസുഖങ്ങളും കാരണം സൈനയ്ക്ക് ഈ സീസണില്‍ മികച്ച പ്രകടനം നടത്താനായിരുന്നില്ല. ലോക റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനക്കാരിയായ സൈന ഈ സീസണില്‍ കളിച്ച ആറ് ടൂര്‍ണമെന്റുകളില്‍ അഞ്ചിലും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ലോക ചാമ്പ്യന്‍ പി വി സിന്ധു നേരത്തേ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു.

സൈന നെഹ്‌വാളിന് പിന്നാലെ മുന്‍നിരതാരം കെ ശ്രീകാന്തും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ നിന്ന് പിന്‍മാറി. 2020ലെ ടോക്യോ ഒളിംപിക്‌സിനായി ഒരുങ്ങാനാണ് ലീഗില്‍ നിന്ന് പിന്‍മാറുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ഇരുപത്തിയാറുകാരനായ ശ്രീകാന്തിന്റെ മികവില്‍ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റാപ്‌ടോര്‍സ് പിബിഎല്ലില്‍ ചാമ്പ്യന്‍മാര്‍ ആയിരുന്നു. പ്രമുഖ കളിക്കാര്‍ പിന്മാറിയതോടെ കൗമാരതാരം ലക്ഷ്യ സെന്‍ ആയിരിക്കും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ശ്രദ്ധേയതാരം. ഈ വര്‍ഷം നാല് കിരീടങ്ങള്‍ നേടിയ ലക്ഷ്യ ഇന്ത്യയിലും കിരീടവിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുരുഷ ഡബിള്‍സില്‍ സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. തായ്ലന്‍ഡ് ഓപ്പണില്‍ കിരീടം ചൂടിയ സഖ്യം അടുത്തിടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്നു.

Next Story

Related Stories