TopTop
Begin typing your search above and press return to search.

മുഷ്താഖ് അലി ട്രോഫി: മൂന്നാം ജയം തേടി കേരളം നാളെ ഇറങ്ങും

മുഷ്താഖ് അലി ട്രോഫി: മൂന്നാം ജയം തേടി കേരളം നാളെ ഇറങ്ങും

സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം നാളെ വിദര്‍ഭയെ നേരിടും. രാവിലെ ഒന്‍പതരയ്ക്ക് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ടൂര്‍ണമെന്റിലെ മൂന്നാം ജയം തേടിയാണ് ഇറങ്ങുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ 75 റണ്‍സിനാണ് കേരളം മണിപ്പൂരിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന്റെ 149 റണ്‍സ് പിന്തുടര്‍ന്ന മണിപ്പൂരിന് 74 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ അഞ്ചു റണ്‍ മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ എം മിഥുന്റെ ഉജ്വല പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. 48 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 35 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും ഉള്‍പ്പടെയാണ് സച്ചിന്‍ 48 റണ്‍സെടുത്തത്. ഇന്ത്യന്‍ ടീമില്‍ നിന്ന് തിരികെ എത്തിയ സഞ്ജു സാംസണ്‍ 12 റണ്‍സെടുത്തു.

Next Story

Related Stories