TopTop
Begin typing your search above and press return to search.

കഴിഞ്ഞ ഐപിഎല്ലിനിടെ ധോണി നല്‍കിയ ഉപദേശം ഏറെ ഗുണം ചെയ്തു; വെളിപ്പെടുത്തലുമായി നടരാജന്‍

കഴിഞ്ഞ ഐപിഎല്ലിനിടെ ധോണി നല്‍കിയ ഉപദേശം ഏറെ ഗുണം ചെയ്തു; വെളിപ്പെടുത്തലുമായി നടരാജന്‍

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു ഫാസ്റ്റ് ബൗളര്‍ ടി നടരാജന്റെ അരങ്ങേറ്റം. മികച്ച പ്രകടനവുമായി ആരാധക ഹൃദയങ്ങള്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ നടരാജനായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനുമായ എം.എസ് ധോനി, എ ബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ വമ്പന്മാരാണ് നടരാജന്റെ പന്തിനു മുന്നില്‍ അടിയറവ് പറഞ്ഞത്. അരങ്ങേറ്റ സീസണില്‍ 16 വിക്കറ്റുകള്‍ നേടിയ നടരാജന്റെ പ്രകടനം ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തു.

ചെന്നൈക്കെതിരായ മത്സരത്തിനുശേഷം ധോനി നടരാജനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ എന്താണ് ഇരുവരും സംസാരിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലായിരുന്നു. ഇപ്പോഴിതാ നടരാജന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. 'സ്ലോട്ടില്‍ എറിഞ്ഞ പന്തില്‍ ധോനി കൂറ്റന്‍ സിക്‌സര്‍ പറത്തി. 102 മീറ്ററോ മറ്റോ വന്നു അത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനായി. എന്നാല്‍ വിക്കറ്റ് നേട്ടത്തില്‍ ഞാന്‍ സന്തോഷിച്ചില്ല. അതിനുമുമ്പ് എറിഞ്ഞ പന്തിനെക്കുറിച്ചായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയപ്പോഴാണ് ധോനിയുടെ വിക്കറ്റ് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നിയത്. മത്സരശേഷം അദ്ദേഹവുമായി സംസാരിച്ചു. ധോനിയെപോലൊരു താരത്തോട് സംസാരിക്കുകയെന്നത് വലിയ കാര്യമാണ്. അദ്ദേഹം എന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ചോദിച്ചു, പ്രോത്സാഹിപ്പിച്ചു. ഞാന്‍ മികച്ച താരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ലോ ബൗണ്‍സറുകള്‍ക്കൊപ്പം കട്ടറുകളും വേരിയേഷനുകളും ഉപയോഗിക്കണമെന്നും ഉപദേശിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തു' നടരാജനെ ഉദ്ധരിച്ച് ദി ക്രിക്കറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories