TopTop
Begin typing your search above and press return to search.

തോല്‍വിക്ക് കാരണം അശ്രദ്ധമായ ഫീല്‍ഡിംഗ്; കോഹ്‌ലി പടയ്ക്ക് സംഭവിച്ചത്

തോല്‍വിക്ക് കാരണം അശ്രദ്ധമായ ഫീല്‍ഡിംഗ്; കോഹ്‌ലി പടയ്ക്ക് സംഭവിച്ചത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യില്‍ ഇന്ത്യന്‍ പരാജയത്തിന് കാരണം അശ്രദ്ധമായ ഫീല്‍ഡിംഗ് തന്നെ ആയിരുന്നു. അര്‍ധ സെഞ്ചുറി നേടി സിമ്മന്‍സും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിക്കോളസ് പുരാന്റെതും ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കരീബിയന്‍ കരുത്തര്‍ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. സ്‌കോര്‍: ഇന്ത്യ-170/7 (20.0), വിന്‍ഡീസ് 173/2 (18.3).

ഹൈദരാബാദ് ടി20യുടെ തനിയാവര്‍ത്തനം പോലെ ക്യാച്ചുകള്‍ പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍. ലൂയിസിനെ പുറത്താക്കാനുള്ള അവസരം പന്തും സമ്മിണ്‍സിനെ പുറത്താക്കാനുള്ള അവസരം വാഷിംഗ്ടണും അഞ്ചാം ഓവറില്‍ പാഴാക്കി. അവസരങ്ങള്‍ മുതലാക്കിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. 35 പന്തില്‍ 40 റണ്‍സെടുത്ത എവിന്‍ ലൂയിസിനെ 10-ാം ഓവറില്‍ വാഷിംഗ്ടണിന്റെ പന്തില്‍ ഋഷഭ് സ്റ്റംപ് ചെയ്തു. ജഡേജയെ 14-ാം ഓവറില്‍ ഹാട്രിക് സിക്സിന് ശ്രമിച്ച ഹെറ്റ്മയറെ അതിര്‍ത്തിയില്‍ കോഹ്‌ലി സാഹസികമായി പിടിച്ചതാണ് ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാല്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സിമ്മന്‍സും നിക്കോളസ് പുരാനും വിന്‍ഡീസിനെ അനായാസം ജയത്തിലെത്തിച്ചു. സിമ്മിന്‍സ് 45 പന്തില്‍ 67 റണ്‍സും പുരാന്‍ 18 പന്തില്‍ 38 റണ്‍സുമെടുത്താണ് പുറത്താകാതെ നിന്നത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മയും(15), കെ എല്‍ രാഹുലും(11), വിരാട് കോഹ്‌ലിയും(19) അടക്കമുള്ള വമ്പന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും(54) വിക്കറ്റ് വലിച്ചെറിയാതെ ഋഷഭ് പന്തുമാണ്(33*) ഇന്ത്യയെ കരകയറ്റിയത്.

Next Story

Related Stories