TopTop
Begin typing your search above and press return to search.

'തൊണ്ണൂറുകളിലെ സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റും'; സഞ്ജയ് മഞ്ജരേക്കര്‍ മനസ് തുറക്കുന്നു

തൊണ്ണൂറുകളിലെ സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റും; സഞ്ജയ് മഞ്ജരേക്കര്‍ മനസ് തുറക്കുന്നു

90 കളിലെ ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് പറയുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 1990 കളില്‍ ഇന്ത്യന്‍ ടീം സച്ചിന്‍ തെന്‍ഡുല്‍ക്കറെ വളരെയധികം ആശ്രയിച്ചിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ആ കാലഘട്ടം മുതല്‍ കായികരംഗത്ത് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി സച്ചിന്‍ മാറിയതായും മുന്‍ താരം പറഞ്ഞു. 1989 ല്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ സച്ചിന്‍ 664 മത്സരങ്ങളില്‍ 34,000 റണ്‍സ് നേടി.

89 ല്‍ അരങ്ങേറ്റം കുറിച്ച ശേഷം സച്ചിന്‍ ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്റില്‍ 80 ഉം 91/92 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ആദ്യ സെഞ്ച്വറിയും നേടി. ആ സമയം സച്ചിനെ ലോകോത്തര കളിക്കാരനായി കണ്ടു തുടങ്ങി. പ്രായം എല്ലായ്‌പ്പോഴും ഒരു ഘടകമായിരുന്നു, വെറും 17 വയസില്‍ മികച്ച രീതിയില്‍ അദ്ദേഹം കളിച്ചു. ഇന്‍സ്റ്റാഗ്രാം വീഡിയോ ചാറ്റില്‍ രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍.

96/97 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീം സച്ചിനെ വളരെയധികം ആശ്രയിച്ചിരുന്നു. കാരണം സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു സച്ചിന്റേത്. ചില അവസരങ്ങളില്‍ ബൗളര്‍ക്ക് ബഹുമാനം കൊടുക്കുകയും ബൗളര്‍മാര്‍ തളരുമ്പോള്‍ മോശം പന്തുകള്‍ ലഭിക്കും അവ തെരഞ്ഞെടുത്ത് ആക്രമിക്കുക അതായിരുന്നു അന്നത്തെ ഇന്ത്യ. എന്നാല്‍ ഒരു മികച്ച ബൗളറുടെ മികച്ച പന്തുകള്‍ സച്ചിന്‍ അനായാസം അതിര്‍ത്തി കടത്തുമായിരുന്നു. ബാറ്റിംഗിലെ പരാജയം അപൂര്‍വമായതിനാലാണ് അക്കാലത്ത് സച്ചിന്‍ മഹത്വവല്‍ക്കരിക്കപ്പെട്ടതെന്നും 54 കാരന്‍ പറഞ്ഞു. അതൊരു മികച്ച ബാറ്റ്‌സ്മാന്റെ മുഖമുദ്രയാണ്. സച്ചിന്‍ പുറത്താകുന്നത് വളരെ അപൂര്‍വമായ കാര്യമാണ്, 1996 ലോകകപ്പില്‍ ശ്രീലങ്കയോടുള്ള ഇന്ത്യയുടെ സെമി ഫൈനല്‍ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ മഞ്ജരേക്കര്‍ അശ്വിനോട് പറഞ്ഞു. ഇന്ന് കളിക്കളത്തിലെ ക്രിക്കറ്റ് താരങ്ങള്‍ സെന്‍സിറ്റീവ് ആണെന്നും അതിനാല്‍ കമന്റേറ്റര്‍മാര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കളിക്കാര്‍ കമന്റേറ്റര്‍മാരെ ശ്രദ്ധിക്കരുതെന്നും പകരം അവരുടെ പ്രകടനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.

Next Story

Related Stories