TopTop
Begin typing your search above and press return to search.

ടി20 യിലെ ആ ബാറ്റിംഗ് റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്റെ പേരില്‍; അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച അഞ്ച് ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ ഇവയാണ്

ടി20 യിലെ  ആ ബാറ്റിംഗ് റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്റെ പേരില്‍; അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച അഞ്ച് ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ ഇവയാണ്

ട്വന്റി -20 ക്രിക്കറ്റില്‍ ഒരൊറ്റ ബാറ്റ്‌സ്മാന്റെ മികവ് തന്നെ മത്സരങ്ങളുടെ ഫലത്തെ മാറ്റിമറിക്കുന്നു. എന്നാല്‍ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്താല്‍ എതിരാളികള്‍ കീഴടങ്ങുകയല്ലാതെ നിവര്‍ത്തിയില്ല. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും മികച്ച കൂട്ടുകളുടെ റെക്കോര്‍ഡുകള്‍ ഇവയാണ്.

ഹസ്രത്തുള്ള സസായിയും ഉസ്മാന്‍ ഘാനിയും


2019 ഫെബ്രുവരി 23 ന് ഡെറാഡൂണില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇരുവരും ടി 20യിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഐറിഷ് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 236 റണ്‍സാണ് നേടിയത്. ടി20യിലെ ഏറ്റവും മികച്ച റെക്കോര്‍ഡും ഇത് തന്നെയാണ്. മത്സരത്തില്‍ ഹസ്രത്തുള്ള 62 പന്തില്‍ നിന്ന് 162 റണ്‍സാണ് നേടിയത്. ടി 20 യില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടിയ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. 18-ാം ഓവറില്‍ 73 റണ്‍സ് എടുത്ത് ഉസ്മാന്‍ ഘാനി പുറത്താകുമ്പോള്‍ ഇരുവരും ചേര്‍ന്ന് 16 ബൗണ്ടറികളും 18 സിക്‌സറുകളും നേടിയിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാന്റെ ടി20 യിലെ ഏറ്റവും മികച്ച സ്‌കോറായ (278/3) നേടുന്നതില്‍ ഹസ്രത്തുള്ളയുടെ പ്രകടനം നിര്‍ണായകമായി. മത്സരത്തില്‍ ആകെ 16 സിക്‌സറുകള്‍ നേടിയ താരം ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി. മറുപടി ബാറ്റിംഗില്‍ വലിയ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന അയര്‍ലന്‍ഡിന്റെ പോരാട്ടത്തില്‍ അവര്‍ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനായുള്ളൂ

ആരോണ്‍ ഫിഞ്ചും ഡി ആര്‍സി ഷോര്‍ട്ടും


2018 ജൂലൈ 3 ന് സിംബാബ്വെയെതിരായ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ ആരോണ്‍ ഫിഞ്ചും ഡി ആര്‍സിയും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ 223 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ടി 20 യിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ആണിത്. മത്സരത്തില്‍ ആക്രമണകാരിയായി ബാറ്റ് വീശിയ ഫിഞ്ച് 172 റണ്‍സ് നേടി.

ഒരു ടി 20 അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റണ്ണാണിത്. മത്സരത്തില്‍ ഷോര്‍ട്ട് 46 റണ്‍സാണ് എടുത്തത്. ടി20യിലെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഫിഞ്ചും ഷോര്‍ട്ടും ആദ്യ പന്തില്‍ തന്നെ സിംബാബ്വെ ബൗ്‌ളറമാരെ കടന്നാക്രമിക്കുകയായിരുന്നു. അവസാന ഓവറില്‍ ഇതുവരും പുറത്താകുന്നതിനുമുമ്പ്, ഫിഞ്ചും ഷോര്‍ട്ടും ചേര്‍ന്ന് 19 ഫോറുകളും 12 സിക്‌സറുകളും നേടി. ഓസ്‌ട്രേലിയ 2 വിക്കറ്റിന് 229 റണ്‍സ് നേടി. സിംബാബ്വെയെ 129/9 എന്ന നിലയില്‍ പിടിച്ച് കെട്ടി ഓസീസ് 100 റണ്‍സിന്റെ വിജയം നേടി.

ജോര്‍ജ്ജ് മന്‍സെയും കെയ്ല്‍ കോറ്റ്സറും


അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്രയൊന്നും അറിയപ്പെടാത്ത ടീമാണ് സ്‌കോട്ട്ലന്‍ഡ്. ജോര്‍ജ്ജ് മന്‍സെയും കെയ്ല്‍ കോറ്റ്സറും 2019 സെപ്റ്റംബര്‍ 16 ന് മലാഹൈഡില്‍ നെതര്‍ലാന്‍ഡിനെതിരായ അവരുടെ ഏറ്റവും ശക്തമായ പ്രകടനത്തിലൂടെ റെക്കോര്‍ഡ് നേട്ടത്തിലെത്തി. ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ എതിരാളികള്‍ക്കെതിരെ ഇരുവരും ചേര്‍ന്ന് 90 പന്തില്‍ 200 റണ്‍സ് കൂട്ടുക്കെട്ടാണ് തീര്‍ത്തത്. 16-ാം ഓവറില്‍ 89 റണ്‍സിന് കോറ്റ്സര്‍ പുറത്താകുന്നതിന് മുമ്പ് മന്‍സിയും കോറ്റ്സറും ചേര്‍ന്ന് ഇന്നിംഗ്‌സില്‍ 14 ഫോറുകളും 17 സിക്സറുകളും നേടി. എന്നാല്‍ 56 പന്തില്‍ നിന്ന് പുറത്താകാതെ 14 സിക്‌സ് ഉള്‍പ്പെടെ 127 റണ്‍സ് നേടിയ മുന്‍സി, നിശ്ചിത 20 ഓവറില്‍ 252/3 എന്ന നിലയിലെത്താന്‍ ടീമിനെ സഹായിച്ചു. ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. ജോര്‍ജ്, കോറ്റ്‌സര്‍ എന്നിവരുടെ ശക്തമായ പ്രകടനത്തിലൂടെ സ്‌കോട്ട്‌ലന്‍ഡ് മത്സരത്തില്‍ 54 റണ്‍സിനാണ് വിജയിച്ചത്.

ഡേവിഡ് മലാന്‍, ഓയിന്‍ മോര്‍ഗനും


സമീപകാലത്ത് ടി 20 യില്‍ ഇംഗ്ലണ്ട്, മികച്ച വിജയങ്ങളാണ് നേടുന്നത്. കാരണം എല്ലാ മത്സരങ്ങളിലും അവര്‍ മികച്ച താരങ്ങളെ കണ്ടെത്തുന്നു.

ടീമിനെ മികച്ച ഫിനിഷിലേക്ക് എത്തിക്കാന്‍ കഴിവുള്ള താരങ്ങളും അവര്‍ക്കുണ്ട്. 2019 നവംബര്‍ 8 ന് നേപ്പിയറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഡേവിഡ് മലാന്‍ തന്റെ അതിശയകരമായ ബാറ്റിംഗ് പുറത്തെടുത്തു. ഒപ്പം മലാനോടൊപ്പം എക്കാലത്തെയും വിശ്വസനീയനായ ഇയോണ്‍ മോര്‍ഗനും ടി 20 ഐയിലെ ആ മികച്ച കൂട്ടുകെട്ടിന് ഒപ്പം നിന്നു. മൂന്നാം വിക്കറ്റില്‍ മലാനും മോര്‍ഗനും ചേര്‍ന്ന് 182 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിവീസിനെതിരെ ഇംഗ്ലണ്ടിനെ 241/3 എന്ന കൂറ്റന്‍ ടോട്ടലില്‍ എത്തിച്ചു. 51 പന്തില്‍ നിന്ന് മലന്‍ പുറത്താകാതെ 103 റണ്‍സ് നേടിയപ്പോള്‍ മോര്‍ഗന്‍ 41 പന്തില്‍ 91 റണ്‍സ് നേടി. മൊത്തം 14 ഫോറുകളും 13 സിക്‌സറുകളുമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 58/2 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ 241/3 വരെ എത്തിക്കുന്നതുവരെ രണ്ട് ബാറ്റ്‌സ്മാന്മാരും മികച്ച ബാറ്റിംഗ് നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 17 ഓവറില്‍ 165 റണ്‍സിന് പുറത്തായി.

മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസണും


ആരാധകര്‍ക്ക് മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് അവിസ്മരണീയ ഇന്നിംഗ്‌സുകളാണ് സമ്മാനിച്ചിട്ടുള്ളത്. ഗുപ്റ്റില്‍-വില്യംസണ്‍ ജോഡി ഒരു ഫയര്‍ ആന്‍ഡ് ഐസ് കോമ്പിനേഷന്‍ പോലെയാണ്, അവിടെ മിക്ക അവസരങ്ങളിലും ഗുപ്റ്റില്‍ ആക്രമണകാരിയായിരുന്നു, വില്യംസണ്‍ ടീമിനെ വിജയത്തിലേക്കും നയിക്കും. 2016 ജനുവരി 17 ന് ഹാമില്‍ട്ടണില്‍ പാകിസ്ഥാനെതിരെ 169 റണ്‍സ് നേടി ഇരുവരും ടീമിനെ മികച്ച ഫിനിഷിലെത്തിച്ചു. 14 പന്തുകള്‍ ശേഷിക്കെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പിന്തുടരലിന്റെ തുടക്കം മുതല്‍ തന്നെ ഗുപ്റ്റിലും വില്യംസണും ആക്രമണാത്മകമായി കളിച്ചു, ഇരുവരും ആകെ 20 ഫോറുകളും നാല് സിക്‌സറുകളും അടിച്ചു. ഗുപ്റ്റിലും വില്യംസണും യഥാക്രമം 87, 72 റണ്‍സ് നേടി പുറത്താകാതെ 171 റണ്‍സ് നേടി, പാക്കിസ്ഥാനെ 10 വിക്കറ്റിന് തോല്‍പ്പിച്ചു.



Next Story

Related Stories