TopTop
Begin typing your search above and press return to search.

ടോട്ടനം താരം ദക്ഷിണ കൊറിയന്‍ സൈന്യത്തിനൊപ്പം ചേരുന്നു

ടോട്ടനം താരം ദക്ഷിണ കൊറിയന്‍ സൈന്യത്തിനൊപ്പം ചേരുന്നു

ടോട്ടനം താരം സോന്‍ ഹ്യൂങ് മിന്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തിനൊപ്പം ചേരുന്നു. ഒരു മാസം തെക്കന്‍ കൊറിയയിലെ ജെജുവിലാകും താരം സൈനികസേവനം നടത്തുക. മാര്‍ച്ച് അവസാനവാരം ദക്ഷിണകൊറിയയില്‍ തിരിച്ചെത്തിയ ഹ്യൂങ് മിന്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. താരം നിര്‍ബന്ധിത സൈനിക സേവനത്തിന് ഒരുങ്ങുകയാണെന്ന് ടോട്ടനം ക്ലബ്ബ് അറിയിച്ചു. അവധിക്കു നാട്ടിലെത്തിയ താരം നാട്ടിലേക്കു മടങ്ങിയത്. ഫെബ്രുവരിയില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ലിന് പൊട്ടലുണ്ടായ ഹ്യൂങ് മിന്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടോട്ടനത്തിനായി കളിക്കാനിറങ്ങിയിരുന്നില്ല.

പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് ടോട്ടനം ഇപ്പോള്‍. സൈനിക സേവനത്തിനുശേഷം ഹ്യൂങ് മിന്‍ മെയ് അവസാനവാരം ക്ലബ്ബില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. നേരത്തെ 2018ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയപ്പോള്‍ സോന് 21 മാസത്തെ സൈനിക സേവനം ഇളവ് ചെയ്തുകൊടുത്തിരുന്നു. കൊവിഡ് കാരണം ഇംഗ്ലഷ് പ്രീമിയര്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൂര്‍ണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാര്‍ക്ക് 2 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍, 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ ടീം സ്വര്‍ണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായാണ് ഇരുപത്തിയേഴുകാരന്‍ സണ്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

Next Story

Related Stories