TopTop
Begin typing your search above and press return to search.

മത നിന്ദ, ഇറ്റാലിയൻ ഫുട്ബോൾ താരങ്ങൾക്ക് വിലക്ക്

മത നിന്ദ, ഇറ്റാലിയൻ ഫുട്ബോൾ താരങ്ങൾക്ക് വിലക്ക്

മത നിന്ദാ പരാമർശങ്ങളുടെ പേരിൽ രണ്ട് ഇറ്റാലിയൻ ഫുട്ബോൾ താരങ്ങൾളെ മൽസരങ്ങളിൽ നിന്ന് വിലക്കി ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ. ഇറ്റലിയിലെ പ്രമുഖ ക്ലബുകളായ സസ്സുവോളോയുടെ ഫ്രാൻസെസ്കോ മാഗ്നനെല്ലി, പാർമയുടെ മാറ്റിയോ സ്‌കോസറെല്ല എന്നിവർക്കാണ് വിലക്ക്. ടെലിവിഷൻ പരിപാടിക്കിടെ മതനിന്ദാ പരാമർശങ്ങൾ നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിയായ ആരോപണം.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിരീസ് എ മൽസരങ്ങളിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളടത്. 2010 മുതൽ മത നിന്ദ പരാമർശങ്ങൾക്ക് കടുത്ത നടപടികളാണ് ഇറ്റലിയിൽ ചുമത്തപ്പെട്ടിരുന്നത്. നിരവധി പേർ ഇത്തരത്തിൽ നടപടി നേരിടുകയും ചെയ്തിട്ടുണ്ട്. ഉദിനീസ് മിഡ്ഫീൽഡർ റോളാൻഡോ മന്ദ്രഗോരയെ 2018 ൽ സമാനമായ ആരോപണത്തിന്റെ പേരിൽ വിലക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്കെതിരെ വ്യാപക വിമർശനങ്ങളും വിവിധ കോണിൽ നിന്നും ഉയരുന്നുണ്ട്. ഫുട്ബോൾ സീസണിന്റെ ഇടയിൽ ഇത്തരം അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് എതിരെയാണ് വിമർശനങ്ങൾ. മറ്റ് ചില ഉദാഹരണങ്ങളും ഇതിനായി അവർ ചൂണ്ടിക്കാട്ടുന്നു. ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുകാകുവിനെതിരെ ആരാധകർ നടത്തിയ വംശീയ അധിക്ഷേപം ഉണ്ടായപ്പോഴും നടപടി ഉണ്ടായില്ലെന്നും വിമർശകർ പറയുന്നു.

Next Story

Related Stories