TopTop
Begin typing your search above and press return to search.

ഐപിഎല്‍ വേദിയാക്കാന്‍ തയ്യാറെന്ന് യുഎഇ; നിലപാടറിയിച്ച് ബിസിസിഐ

ഐപിഎല്‍ വേദിയാക്കാന്‍ തയ്യാറെന്ന് യുഎഇ; നിലപാടറിയിച്ച് ബിസിസിഐ

ശ്രീലങ്കക്ക് പിന്നാലെ ഇന്ത്യന്‍ പ്രമിയര്‍ ലിഗിന്(ഐ.പി.എല്‍) വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് യുഎ.ഇയും. 2014ലെ ഐ.പി.എല്‍ സീസണില്‍ 20 മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയത് യു.എഇ ആയിരുന്നു. അന്ന് ഇന്ത്യയിലെ പൊതു തെരഞ്ഞടുപ്പ് പരിഗണിച്ചായിരുന്നു വേദി മാറ്റം. അതിനു മുമ്പ് 2009ലാണ് അവസാനമായ് ഐപിഎല്ലിന് ഇന്ത്യക്ക് പുറത്ത് വേദിയൊരുങ്ങുന്നത്. 2009ലെ ഐപിഎല്ലിന്റെ രണ്ടാം പതിപ്പിലെ മുഴുവന്‍ മത്സരങ്ങളും നടന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു.

ഐ.പി.എല്‍ വേദിയൊരുക്കാന്‍ യുഎഇ സന്നദ്ധത അറിയിച്ചെങ്കിലും ഈ അവസരത്തില്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ബി.സി.സി.ഐ. യു.എ.ഇയുടെ വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ബി.സി.സിഐ ട്രഷറര്‍ അരുണ്‍ ധുമലിന്റെ പ്രതികരണം. 'യു.എ.ഇ അങ്ങനെയൊരു വാഗ്ദാനം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ യാത്രകള്‍ക്ക് വിലക്കുള്ള ഈ സന്ദര്‍ഭത്തില്‍ ഇതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല'. അരുണ്‍ ധുമല്‍ പറഞ്ഞു. കോവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഇന്ത്യയില്‍ തന്നെ ഐ.പി.എല്‍ നടത്താനുള്ള സാധ്യത പരിഗണിക്കാനാണ് അധികൃതര്‍ നോക്കുന്നത്.

ഐപിഎലിന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിത കാലത്തേക്ക് കൊറോണ മൂലം ബിസിസിഐ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ നേരത്തെ ശ്രീലങ്ക തങ്ങള്‍ ഇതിന് തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ യുഎഇ ആണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Next Story

Related Stories