TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ കീഴടക്കി ലെപ്‌സിഗ്

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ കീഴടക്കി ലെപ്‌സിഗ്

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് തോല്‍പിച്ച് ആര്‍.ബി ലെപ്‌സിഗ്. ലീഗില്‍ ആദ്യമായി നോക്ക് ഔട്ട് മത്സരത്തിന് ഇറങ്ങിയ ലെപ്‌സിഗ് എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനത്തെ മറികടന്നത്. രണ്ടാം പകുതിയുടെ 58 ാംമിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ തിമോ വെര്‍ണര്‍ നേടിയ ഗോളാണ് ജര്‍മ്മന്‍ ടീമിന് വിജയം സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ട് മത്സരത്തിലെ അവരുടെ ആദ്യ ഗോളായിരുന്നു ഇത്. വെര്‍ണറിന്റെ സീസണിലെ 26 ാം ഗോളും. മത്സരത്തിലെ ആദ്യ പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ആക്രമണ ഫുട്ബോള്‍ അഴിച്ചു വിട്ടു നാഗ്ല്‍സ്മാന്റെ ടീം.

മധ്യനിരയില്‍ സാപ്റ്റ്‌സര്‍ ലെപ്‌സിഗിനായി നിര്‍ണായക പ്രകടനം ആണ് പുറത്ത് എടുത്തത്. പലപ്പോഴും വെര്‍ണറും, ഷിക് അടക്കമുള്ള താരങ്ങള്‍ ആദ്യ പകുതിയില്‍ അവസരങ്ങള്‍ നഷ്ടമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ കോണാര്‍ഡ് ലെയ്മറെ വീഴ്ത്തിയ ബെന്‍ ഡേവിസ് ലെപ്‌സിഗിന് പെനാല്‍ട്ടി സമ്മാനിച്ചു. കളിയിലെ കേമന്‍ ആയ ലോറിസിന് ഒരവസരവും നല്‍കാതെ മികച്ച പെനാല്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു വെര്‍ണര്‍.

ഗോള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നു കളിച്ച മൗറീന്യോയുടെ ടീം മത്സരത്തിലെ അവസാന 30 മിനിറ്റുകളില്‍ മികച്ച അവസരങ്ങള്‍ ആണ് തുറന്നത്. ടോട്ടനത്തിനു ആയി മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്ത് എടുത്ത ലെ സെലോയുടെ ഗോള്‍ എന്നുറപ്പിച്ച ഫ്രീകിക്ക് അടക്കം രക്ഷിച്ച ലെപ്‌സിഗ് ഗോള്‍ കീപ്പര്‍ പീറ്റര്‍ ഗിലാച്ചി ലെപ്‌സിഗിന്റെ രക്ഷകന്‍ ആയി. അതിനിടയില്‍ ലൂക്കാസ് മോറക്ക് ലഭിച്ച അവസരം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ താരത്തിന് ആയില്ല. മാര്‍ച്ച് 11 നാണ് ലെപ്‌സിഗ് മൈതാനത്ത് രണ്ടാം പാദ മത്സരം.

Next Story

Related Stories