TopTop
Begin typing your search above and press return to search.

യൂറോപ്പാ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ആഴ്സനലിനെയും അട്ടിമറിച്ചു

യൂറോപ്പാ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ആഴ്സനലിനെയും അട്ടിമറിച്ചു

യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അസ്താനെയാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. മത്സരത്തില്‍ ബെര്‍നാഡിന്റെ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. ഷോംക്കോയും അസ്താനക്കായി ഗോള്‍ നേടി. ലിന്‍ഗാര്‍ഡാണ് യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. അതേസമയം ലീഗില്‍ അഞ്ച് കളികളില്‍ നിന്നായി 10 പോയിന്റോടെ യുണൈറ്റഡ് തന്നെയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. യുണൈറ്റഡിനെതിരെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ അസ്താനയയുടെ വിജയം അപ്രതീക്ഷിതമായിരുന്നു.

അതേസമയം ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്സനലിനും തോല്‍വി. ഐന്‍ട്രാക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്സനലിനെ അട്ടിമറിച്ചത്. ഡെയ്ച്ചി കമഡയുടെ ഇരട്ടഗോള്‍ മികവിലായിരുന്നു ഐന്‍ട്രാക്കിന്റെ ജയം. എമറിക്കാണ് ആഴ്സനലിനായി ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സനലിന് വെല്ലുവിളിയുമായാണ് ഐന്‍ട്രാക്കിന്റെ മുന്നേറ്റം. ആഴ്സനലിനേക്കാള്‍ ഒരു പോയിന്റ് കുറവുമായി രണ്ടാം സ്ഥാനത്താണ് ഐന്‍ട്രാക്ക്.


Next Story

Related Stories