TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ലിവര്‍പൂള്‍, ആവേശപ്പോരാട്ടത്തിൽ മാ‍ഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ലിവര്‍പൂള്‍, ആവേശപ്പോരാട്ടത്തിൽ മാ‍ഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

ഫുട്ബോൾ ആരാധകര്‍ കാത്തിരുന്ന ആന്‍ഫീല്‍ഡിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മാ‍ഞ്ചസ്റ്റര്‍ സിറ്റിയെ തകർത്ത് ലിവര്‍പൂളിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾ‌ക്കാണ് ലിവർ‌പൂളിന്റെ ജയം. ഭാഗ്യം ലിവര്‍പൂളിനൊപ്പമായപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സിറ്റിക്ക് മുന്നേറാനായില്ല.

ആദ്യ പകുതിയിൽ തന്ന ആധിപത്യം പുലർത്തിയ ലിവര്‍പൂള്‍ രണ്ട് ഗോളുകളുടെ ലീഡ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം പകുതിയിലും മൂന്നേറ്റം കാത്തു സൂക്ഷിക്കാനായകതോടെ ലിവര്‍പൂളിന്റെ മൈതാനത്ത് നടന്ന മൽസരത്തിൽ ചാംച്യൻമാർ‌ക്ക് അടിപതറുകയായിരുന്നു.

മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ ഫാബീന്യോ മാഞ്ചസ്റ്ററിന്റെ വല കുലുക്കി വരവ് അറിയിച്ചു. 13-ാം മിനിറ്റില്‍ മുഹമ്മദ് സലായും ലിവര്‍പൂളിനായി ഗോൾ നേടി. 51-ാം മിനിറ്റില്‍ സാഡിയോ മാനേ ജയം ഉറപ്പിച്ച് മുന്നാം ഗോളും കുറിച്ചു. ബെര്‍ണാര്‍ഡോ സില്‍വയാണ് സിറ്റിക്കായി ആശ്വാസഗോള്‍ നേടിയത്. 78ാം മിനിറ്റിലായിരുന്നു ഗോൾ. പ്രത്യാക്രമണങ്ങളില്‍ കാര്യക്ഷമാക്കിയാണ് ലിവര്‍പൂള്‍ ജയം പിടിച്ചെടുത്തത്. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുക്കാന്‍ കഴിഞ്ഞതും ലിവര്‍പൂളിന് തുണയായി.

അലെക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ കൈയ്യില്‍ പെനാല്‍റ്റി ബോക്‌സില്‍വെച്ച് രണ്ടുതവണ പന്ത് തട്ടിയിട്ടും അര്‍ഹിച്ച പെനാല്‍റ്റി സിറ്റിക്ക് നല്‍കിയില്ല. ഇതിനിടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോവുകയും ചെയ്തു. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ 13 കളികളിലാണ് ലിവര്‍പൂള്‍ ജയിക്കുന്നത്.

ജയത്തോടെ പ്രീമിയർ ലീഗിൽ ലിവര്‍പൂള്‍ വ്യക്തമായ അധിപകത്യം കൂടി ഉറപ്പിക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ എട്ട് പോയിന്‍റ് മുന്നിലാണ് ലിവര്‍പൂള്‍. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.‌ ലീഗിലെ മറ്റൊരു മത്സരത്തില്‍ ബ്രൈറ്റനെ 3-1 ന് തകർത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടെത്തി പെരേര(17) മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(66) എന്നിവരുടെ ഗോളിനൊപ്പം ഡാവി പ്രോപ്പറുടെ(19) സെല്‍ഫ് ഗോളും യുണൈറ്റഡിന് നേട്ടമായി. ലെവിസ് ഡങ്ക്(64) ബ്രൈറ്റനുവേണ്ടി ഒരു ഗോള്‍ മടക്കി. വോള്‍വസ് ആസ്റ്റണ്‍ വില്ലയെ 2-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

നിലവിൽ 12 കളിയിൽ 16 പോയിന്‍റമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. സീസണില്‍ യുണൈറ്റഡിന്‍റെ ഏറ്റവും മികച്ച പ്രകടനമെന്നായിരുന്നു പരിശീലകന്‍ സോള്‍ഷെയറിന്‍റെ പ്രതികരണം.

Next Story

Related Stories