TopTop
Begin typing your search above and press return to search.

ടെസ്റ്റില്‍ 400 അടിക്കാന്‍ സാധ്യതയുള്ളത് മൂന്നു താരങ്ങള്‍; കാരണങ്ങള്‍ നിരത്തി ലാറ

ടെസ്റ്റില്‍ 400 അടിക്കാന്‍ സാധ്യതയുള്ളത് മൂന്നു താരങ്ങള്‍; കാരണങ്ങള്‍ നിരത്തി ലാറ

വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ കഴിയുമെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ബ്രയാന്‍ ലാറ വ്യക്തമാക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മറ്റെല്ലാ ടീമുകളും ഇന്ത്യയെ ലക്ഷ്യമിടുന്നു എന്നത് തന്നെ അവരുടെ മികവിന്റെ അടയാളമാണ്. ക്വാര്‍ട്ടറിലോ, സെമിയിലോ, ഫൈനലിലോ അവര്‍ വീഴുമെന്ന് മറ്റ് ടീമുകള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ജയിച്ച് കോഹ്‌ലിക്കും സംഘത്തിനും ഇതില്‍ മാറ്റം വരുത്താനാവുമെന്നും ലാറ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഉയരങ്ങള്‍ കീഴടക്കുന്നു. എന്നാല്‍ 2013ല്‍ ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചശേഷം ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയം നേടിയിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയെന്നും ലാറ പറഞ്ഞു. നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന സ്റ്റീവ് സ്മിത്തിനെ പോലൊരു ബാറ്റ്‌സ്മാന് 400 റണ്‍സ് മറികടക്കുക ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ ലാറ ഡേവിഡ് വാര്‍ണറും, രോഹിത് ശര്‍മയും, വിരാട് കോലിയും ഈ നേട്ടം മറികടക്കാന്‍ സാധ്യതയുള്ളവരാണെന്ന് വ്യക്തമാക്കി.

വാര്‍ണറെ പോലെ ആക്രമിച്ചു കളിച്ചുന്ന ഒരു ബാറ്റ്‌സ്മാന് തീര്‍ച്ചയായും സാധ്യതയുണ്ട്. ക്രീസിലെത്തുമ്പോള്‍ തന്നെ സെറ്റാവാനും ആക്രമിച്ചു കളിക്കാനും കഴിയുന്നതാണ് കോലി എന്റെ നേട്ടം മറികടക്കാനുള്ള സാധ്യത കൂട്ടുന്നത്. ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാനാണ് കോലി. തന്റേതായ ദിവസം രോഹിത് ശര്‍മയും ഈ നേട്ടത്തിലെത്താന്‍ കെല്‍പ്പുള്ള താരമാണ്-ലാറ പറഞ്ഞു. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സ് കുറിച്ചത്. ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് പര്യടനത്തിന്റെ നാലാം ടെസ്റ്റ്. ഏപ്രില്‍ 10 മുതല്‍ 14 വരെയായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ലാറ അസാമന്യ ബാറ്റിംഗ് വിരുന്നാണ് കാഴ്ച വെച്ചത്. 582 പന്തുകളില്‍ 43 ബൗണ്ടറിയും നാല് സിക്‌സറുകളും സഹിതം 400 റണ്‍സെടുത്ത് ലാറ പുറത്താവാതെ നിന്നപ്പോള്‍ വിന്‍ഡീസ് എടുത്തത് 5 വിക്കറ്റ് നഷ്ടത്തില്‍ 751 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സില്‍ 285 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഫോളോ ഓണ്‍ വഴങ്ങുകയും രണ്ടാം ഇന്നിംഗ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെടുത്ത് കളി സമനിലയാക്കുകയുമായിരുന്നു.


Next Story

Related Stories