TopTop
Begin typing your search above and press return to search.

ഹര്‍ഭജന്‍ സിംഗിനെ അനുകരിച്ച് കോഹ്‌ലി; മൈതാനത്ത് പൊട്ടിച്ചിരി

ഹര്‍ഭജന്‍ സിംഗിനെ അനുകരിച്ച് കോഹ്‌ലി; മൈതാനത്ത് പൊട്ടിച്ചിരി

ഇന്ത്യന്‍ ടീമിന്റെ നായക പദവിയിലാണെങ്കിലും വിരാട് കോഹ്‌ലി നല്ലൊരു രസികനും കൂടിയാണ്. മൈതാനത്ത് ലഭിക്കുന്ന ഇടവേളകളില്‍ സഹകളിക്കാരുമൊത്ത് നര്‍മ്മം പങ്കിടുവാനും കോഹ്‌ലി മടി കാണിക്കറില്ല. ഇന്‍ഡോറില്‍ ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20യിലും കോഹ്‌ലിയുടെ സരസമായ പെരുമാറ്റം ആരാധകരെ ചിരിപ്പിച്ചു.

മത്സരത്തില്‍ കമന്റേറ്ററായിരുന്ന വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ അനുകരിക്കുകയായിരുന്നു കോഹ്‌ലി. മത്സരത്തിന് മുന്‍പ് പരിശീലന സമയത്താണ് കോഹ്‌ലി ഹര്‍ഭജനായി അഭിനയിച്ചത്. കോഹ്‌ലിയുടെ അനുകരണം ആരാധകരില്‍ ചിരി പടര്‍ത്തി. കോഹ്‌ലിയുടെ പെരുമാറ്റം സമീപത്തുണ്ടായിരുന്ന മറ്റൊരു കമന്റേറ്ററായ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെ ചിരിപ്പിക്കുകയും ചെയ്തു. കോഹ്‌ലിക്കൊപ്പം സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലുമുണ്ടായിരുന്നു.

Who was @imVkohli imitating here?
Wrong answers only in the replies, GO!

Watch more funny outtakes only on #Nerolac #CricketLIVE, on Star Sports & Hotstar!#INDvSL pic.twitter.com/IXD1j4xEKU
— Star Sports (@StarSportsIndia) January 7, 2020

ഇന്‍ഡോര്‍ ട്വന്റി 20യില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഇന്ത്യ തോല്‍പിച്ചപ്പോള്‍ കോലി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുലും(32 പന്തില്‍ 45), ശിഖര്‍ ധവാനും(29 പന്തില്‍ 32), ശ്രേയസ് അയ്യരും(26 പന്തില്‍ 34), വിരാട് കോലിയും(17 പന്തില്‍ 30) ഇന്ത്യന്‍ ജയം അനായാസമാക്കി. പേസര്‍ നവ്ദീപ് സൈനിയാണ് മാന്‍ ഓഫ് ദ് മാച്ച്.

Next Story

Related Stories