TopTop
Begin typing your search above and press return to search.

ഗാംഗുലിയെ പ്രശംസിച്ച് കോഹ്‌ലി; പരിഹാസവുമായി ഗവാസ്‌കര്‍

ഗാംഗുലിയെ പ്രശംസിച്ച് കോഹ്‌ലി; പരിഹാസവുമായി ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പ്രശംസിച്ച വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമന്റേറ്ററും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് ഗാംഗുലി നായകനായപ്പോഴാണെന്ന കോഹ്‌ലിയുടെ വാക്കുകളാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ കോഹ്‌ലിക്ക് പറയേണ്ടതുണ്ടാകുമെന്നും കോഹ്‌ലി ജനിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗാവസ്‌കറുടെ പരിഹാസം.

'ഇത് ഐതിഹാസിക വിജയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഗാംഗുലിയുടെ ടീമിന്റെ വരവോടെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയതെന്നാണ് കോഹ്‌ലി പറഞ്ഞത്. ദാദ ബി.സി.സി.ഐ പ്രസിഡന്റ് ആണെന്ന് എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നല്ലതു പറയാന്‍ താത്പര്യം കൂടും. പക്ഷേ 1970കളിലും 80കളിലും ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ട്. അന്ന് കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.'-ഗാവസ്‌കര്‍ പറഞ്ഞു.

2000-ത്തിന് ശേഷമാണ് ഇന്ത്യയില്‍ ക്രിക്കറ്റ് തുടങ്ങിയതെന്ന് വിശ്വസിക്കുന്ന ചിലരുണ്ടെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. എഴുപതുകളില്‍ തന്നെ ഇന്ത്യന്‍ ടീം വിദേശത്ത് ജയിച്ചിപുന്നു. 1986-ലും ഇന്ത്യന്‍ ടീം വിദേശത്ത് ജയിച്ചു. പിന്നാലെ നിരവധി തവണ ടെസ്റ്റ് പരമ്പരകള്‍ സമനിലയിലായിട്ടുണ്ടെന്നും എല്ലാ ടീമുകളും നേരിട്ട തോല്‍വി മാത്രമെ ഇന്ത്യയും നേരിട്ടിട്ടുള്ളു എന്നും ഗാവസ്‌കര്‍ പറഞ്ഞു.

Next Story

Related Stories