TopTop
Begin typing your search above and press return to search.

പിങ്ക് ബോള്‍ ടെസ്റ്റ്; സെഞ്ച്വറിക്ക് പിന്നില്‍ സച്ചിന്റെ ആ ഉപദേശമെന്ന് കോഹ്‌ലി

പിങ്ക് ബോള്‍ ടെസ്റ്റ്; സെഞ്ച്വറിക്ക് പിന്നില്‍ സച്ചിന്റെ ആ ഉപദേശമെന്ന് കോഹ്‌ലി

ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയത്തോടെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും പിറന്നു. കരിയറിലെ ആദ്യ പിങ്ക് ടെസ്റ്റില്‍ 136 റണ്‍സാണ് കോഹ്‌ലി നേടിയത്.താരത്തിന്റെ കരിയറിലെ 27ാമത്തെ ടെസ്റ്റ് സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. തന്റെ സെഞ്ച്വറി പ്രകടനത്തിന് കാരണമായത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഉപദേശമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് കോഹ്‌ലി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നല്‍കിയ ഉപദേശമാണ് ഇത്രയും മികച്ച ഇന്നിങ്സ് കളിക്കാന്‍ തന്നെ സഹായിച്ചത്. പിങ്ക് ബോള്‍ ടെസ്റ്റിന് മുമ്പ് വളരെ കൗതുകമുണര്‍ത്തുന്ന നിര്‍ദ്ദേശങ്ങളാണ് സച്ചിന്‍ പറഞ്ഞത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടാം സെഷനെയും മോണിങ് സെഷന്‍ പോലെ പരിഗണിക്കണമെന്നതായിരുന്നു. നേരം ഇരുട്ടി വരുന്നതോടെ പന്ത് കൂടുതല്‍ സ്വിങ് ചെയ്യുകയും സീം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഇതിനെ കാര്യമായെടുക്കേണ്ട. ആദ്യ സെഷനില്‍ കളിച്ച അതേ രീതിയില്‍ രണ്ടാം സെഷനിലും ബാറ്റിങ് തുടരണമെന്ന അദ്ദേഹത്തിന്റെ ഉപദേശം മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാന്‍ തന്നെ സഹായിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അവസാന സെഷനെ സാധാരണ ടെസ്റ്റില്‍ കളിക്കുമ്പോഴുള്ള ഈവനിങ് സെഷന്‍ പോലെ കണ്ടാല്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു. അവസാന സെഷനിലാണ് പല കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടി വരുന്നത്. മികച്ച രീതിയില്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന താരത്തിനു പോലും രാത്രിയില്‍ ലൈറ്റ്സ്നു കീഴില്‍ കളിക്കു്‌മ്പോള്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും സച്ചിന്‍ തന്നെ ഓര്‍മിപ്പിച്ചതായി കോഹ്‌ലി പറഞ്ഞു.

Next Story

Related Stories