Top

ധോണിയുടെ റെക്കോര്‍ഡിനരികെ; ഗാംഗുലിയെ പിന്നിലാക്കി കോഹ്‌ലിക്ക് നേട്ടം

ധോണിയുടെ റെക്കോര്‍ഡിനരികെ; ഗാംഗുലിയെ പിന്നിലാക്കി കോഹ്‌ലിക്ക് നേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിനുശേഷം, പൂനെയില്‍ രണ്ടാം ടെസ്റ്റിന് ഇറങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ.ടോസ് നേടിയതിന് ശേഷം ആതിഥേയര്‍ മികച്ച തുടക്കം ലക്ഷ്യമാക്കി ബാറ്റിംഗ് തുടരുകയാണ്. എന്നാല്‍ ഈ മത്സരത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മറ്റൊരു വ്യക്തിഗത നാഴികക്കല്ല് പിന്നിടുകയാണ്. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്നിലാക്കിയാണ് കോഹ്‌ലിയുടെ നേട്ടം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ നായകനായ കോഹ്‌ലി അന്‍പത് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 49 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടാണ് കോഹ്‌ലിയുടെ കുതിപ്പ്. 60 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച എം എസ് ധോണിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

2008നും 2014നും ഇടയിലാണ് ധോണി ഇന്ത്യയെ 60 ടെസ്റ്റില്‍ നയിച്ചത്. ധോണിയുടെ പിന്‍ഗാമിയായെത്തിയ കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകനാണ്. ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്‌ലിക്ക് 29 ജയങ്ങളാണ് ഉള്ളത്. ആദ്യ 49 ടെസ്റ്റുകള്‍ക്ക് ശേഷം വിരാട് കോഹ്ലിയുടെ 29 ജയത്തേക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയത് സ്റ്റീവ് വോ (36), റിക്കി പോണ്ടിംഗ് (34) എന്നിവരാണ്.


Next Story

Related Stories