TopTop
Begin typing your search above and press return to search.

നിങ്ങള്‍ വിചാരിക്കുന്ന വ്യക്തിയല്ല കോഹ്‌ലി;ആ റണ്ണൗട്ടിനെ കുറിച്ച് പറഞ്ഞ് ചിരിച്ചത് മൂന്നാഴ്ച ആദം സാംപ പറയുന്നു

നിങ്ങള്‍ വിചാരിക്കുന്ന വ്യക്തിയല്ല കോഹ്‌ലി;ആ റണ്ണൗട്ടിനെ കുറിച്ച് പറഞ്ഞ് ചിരിച്ചത് മൂന്നാഴ്ച ആദം സാംപ പറയുന്നു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ആര്‍സിബിക്ക് വേണ്ടി ഇറങ്ങിയത് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. എന്നാല്‍ ബാംഗ്ലൂര്‍ നായകനെന്ന നിലയില്‍ ടീം അംഗങ്ങളോടുള്ള കോഹ്‌ലിയുടെ കരുതല്‍ മനോഭാവം വെളിപ്പെടുത്തി എത്തുകയാണ് ആദം സാംപ. കളിക്കളത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ്‌ലിയെ അടുത്ത് അറിയാന്‍ സാധിച്ചതായും സാംപ പറഞ്ഞു.

മൈതാനത്ത് കോഹ്‌ലി എപ്പോഴും ആവേശഭരിതനായിരിക്കാമെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂളാണെന്നാണ് സാംമ്പ പറഞ്ഞത്. റോയല്‍ ചലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരാന്‍ എത്തിയ ആദ്യ ദിവസം തന്നെ കോഹ്‌ലി എനിക്ക് വാട്സ് ആപ്പില്‍ സന്ദേശം അയച്ചു. ആ സമയം എന്റെ പക്കല്‍ കോഹ്‌ലിയുടെ നമ്പര്‍ ഉണ്ടായിരുന്നില്ല. ഏറെ നാളായി പരിചയമുള്ള ആളെ പോലെയാണ് കോഹ്‌ലി പെരുമാറിയത്, സാംപ പറഞ്ഞു. വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ ഡെലിവെറൂവിന്റെ 15 ഡോളര്‍ വൗച്ചര്‍, അത് വളരെ നല്ല റെസ്റ്റോറന്റ് ആണ് എന്നാണ് കോഹ് ലി സാംപയ്ക്ക് ആദ്യം അയച്ച സന്ദേശം. കളി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയല്ല പിന്നെ കോഹ് ലിയെന്നും സാംപ സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.

'ക്രിക്കറ്റ് മൈതാനത്ത് നിങ്ങള്‍ കാണുന്ന ആളല്ല,അദ്ദേഹം. പരിശീലനത്തിലും മത്സരങ്ങളിലും താരം എല്ലായ്‌പ്പോഴും തന്റെ തീവ്രമായ ശ്രദ്ധ കൊണ്ടുവരുന്നു. മത്സരങ്ങളെ അദ്ദേഹം ഇഷ്ടപ്പെടുന്നു, മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ്‌ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ് ലി അത് പുറത്തു കാണിക്കും. മൈതാനത്ത് നിന്ന് ഇറങ്ങിയാല്‍ അദ്ദേഹം ശാന്തനായ ആളാണ്. ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും. ഉറക്കെ ചിരിക്കും...ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ് ലി ഇതേകുറിച്ച് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ്‌ലി സംസാരിക്കും സാംപ പറഞ്ഞു.

'അദ്ദേഹം ശരിക്കും മികച്ച സംസ്‌കാരമുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് സംസാരിക്കുന്നത് രസകരമാണ്. 'ഒരു രാത്രി അദ്ദേഹം എന്നെ മാറ്റി നിര്‍ത്തി നേപ്പാളിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ച് സംസാരിച്ചു. അവന്‍ എപ്പോഴും എന്നോട് തന്റെ പുതിയ കോഫി മെഷീനെക്കുറിച്ച് സംസാരിക്കാറുണ്ട്. അവന്‍ വളരെ സാധാരണക്കാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏഴ് തവണയാണ് സാംപ കോഹ്‌ലിയുടെ വിക്കറ്റ് നേടിയിട്ടുള്ളത്. കോഹ്‌ലിയെപ്പോലെ 28 കാരനായ സാംപയും സസ്യാഹാരിയാണ്. താന്‍ ആരംഭിക്കുന്ന പോഡ്കാസ്റ്റിലെ ആദ്യ അതിഥിയാകാന്‍ കോഹ്ലി സമ്മതിച്ചതായി സാംപ പറഞ്ഞു.


Next Story

Related Stories