TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് പഠനം ജനകീയമാക്കാന്‍ വീരേന്ദര്‍ സെവാഗ്; രാജ്യത്തെ ആദ്യ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് 'ക്രിക്കുരു' അവതരിപ്പിച്ചു

ക്രിക്കറ്റ് പഠനം ജനകീയമാക്കാന്‍ വീരേന്ദര്‍ സെവാഗ്; രാജ്യത്തെ ആദ്യ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ക്രിക്കുരു അവതരിപ്പിച്ചു

ക്രിക്കറ്റ് പരിശീലന അനുഭവത്തെ പുനര്‍നിര്‍വചിക്കാന്‍ തയ്യാറെടുത്ത് വീരേന്ദര്‍ സെവാഗ്. ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് 'ക്രിക്കുരു' അവതരിപ്പിച്ചുകൊണ്ടാണ് താരം പുതിയ പഠനവഴികള്‍ പരിചയപ്പെടുത്തുന്നത്. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ, നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ (എഐ) ക്രിക്കറ്റ് പരിശീലനത്തിലെ മുന്‍നിരക്കാരനാണ് ക്രിക്കുരു. ഓരോരുത്തര്‍ക്കും വേണ്ട കരിക്കുലം സേവാഗും മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാറും ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിനെ സാങ്കേതിക വിദ്യയ്ക്കൊപ്പം നവീകരിക്കുന്നതിനൊപ്പം താരങ്ങളുടെയും പരിശീലകരുടെയും ക്ലാസുകള്‍ കൂടി ക്രിക്കുരു ഉറപ്പാക്കുന്നു.

ഇന്ത്യയിലെ ക്രിക്കറ്റ് പഠനത്തെ ജനകീയമാക്കുന്നതിനൊപ്പം നിലവിലുള്ള വിടവുകള്‍ നികത്തി, ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുകയെന്നതാണ് ആപ്പിന്റെ ലക്ഷ്യമെന്ന് ക്രിക്കുരു സ്ഥാപകന്‍ കൂടിയായ സെവാഗ് പറഞ്ഞു. വളര്‍ന്നുവരുന്ന ക്രിക്കറ്റ് കളിക്കാര്‍ക്ക് ആഗോള തലത്തിലെ പ്രഗത്ഭരായ പരിശീലകരില്‍ നിന്നും തടസമില്ലാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോച്ചിങ് ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്രിക്കറ്റില്‍ ഒരു പ്രൊഫഷണല്‍ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോടൊപ്പം മാതാപിതാക്കള്‍ക്കുകൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സെവാഗ് പറഞ്ഞു.

എബി ഡി വില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയന്‍ ലാറ, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ജോണ്ടി റോഡ്സ് എന്നിങ്ങനെ ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെയും താരങ്ങളുടെയും ക്ലാസുകളും ക്രിക്കുരു ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ പരിശീലകന്റെയും നാല് മണിക്കൂര്‍ ക്യൂറേറ്റഡ് വീഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത മൊബൈല്‍-വെബ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയില്‍ തന്നെയാണ് പഠനം വിലയിരുത്തുന്നത്.

രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക്, ഗ്രാമ-നഗര വ്യത്യാസമില്ലാതെ, എവിടെയിരുന്നും വീടിന്റെ സുരക്ഷിതത്വത്തില്‍ ക്രിക്കറ്റ് പരിശീലനം സാധ്യമാക്കുകയാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്ന് സഹ-സ്ഥാപകന്‍ സഞ്ജയ് ബംഗാര്‍ പറഞ്ഞു. സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ക്രിക്കറ്റില്‍ വളരാനാഗ്രഹിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഇത് പ്രാപ്യമാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഐഒഎസിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പ് ലഭ്യമാണ്. www.cricuru.com ലോഗ് ചെയ്ത് ഒരു വര്‍ഷത്തേക്ക് വരിക്കാരാകാം. ഒരു വര്‍ഷത്തേക്ക് 299 രൂപ മുതലാണ് ഫീസ്.


Next Story

Related Stories