TopTop
Begin typing your search above and press return to search.

ബൗളര്‍മാരെ തകര്‍ത്തടിച്ച് ധോണിയും വാട്‌സണും റായുഡുവും; ആദ്യ മത്സരം മുംബൈയോട് പകരം വീട്ടാനുള്ള അവസരം

ബൗളര്‍മാരെ തകര്‍ത്തടിച്ച് ധോണിയും വാട്‌സണും റായുഡുവും; ആദ്യ മത്സരം മുംബൈയോട് പകരം വീട്ടാനുള്ള അവസരം

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) താരങ്ങള്‍ ഐപിഎല്ലിലെ അവരുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നതിനായുള്ള

ന്റെ തയാറെടുപ്പിലാണ്. സെപ്റ്റംബര്‍ 19 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. സീസണ്‍ ഓപ്പണിന് മുന്നോടിയായി സിഎസ്‌കെ താരങ്ങള്‍ അടുത്തിടെ ഒരു ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മത്സരത്തില്‍ പങ്കെടുത്തു.

ക്യാമ്പില്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയ ശേഷം ക്വറന്റൈന്‍ കാലാവധി അവസാനിച്ച് രണ്ടാഴ്ചയോളം സിഎസ്‌കെ താരങ്ങള്‍ ത്തിലായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി, ഷെയ്ന്‍ വാട്‌സണ്‍, അംബട്ടി റായിഡു എന്നിവരെല്ലാം പരിശീലന മത്സരത്തില്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തുന്ന വിഡിയോയും സിഎസ്‌കെ പുറത്ത് വിട്ടു. ട്വിറ്ററില്‍ പങ്കുവെച്ച ഒരു മത്സര വീഡിയോയില്‍ ആദ്യ ഇന്നിംഗ്സില്‍ ഡു പ്ലെസിസ്, മുരളി വിജയ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ ബാറ്റ് ചെയ്യുന്നതായും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ പങ്കുവെച്ചു. രണ്ടാം ഇന്നിംഗ്സില്‍ വാട്‌സണ്‍, ധോണി, റായുഡു തുടങ്ങിയവര്‍ ബാറ്റിംഗ് കഴിവ് പ്രകടിപ്പിച്ചു.ബൗളര്‍മാരെ കടന്നാക്രമിക്കുന്ന താരങ്ങളുടെ വീഡിയോ ചെന്നൈ ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു.

സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ സിഎസ്‌കെക്ക് ഒരു പ്രതികാരമുണ്ട്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഒരു റണ്‍സിനാണ് മുംബൈയോട് തോറ്റത്. മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈയില്‍ നിന്ന് ഈ വര്‍ഷം ടൂര്‍ണമെന്റില്‍ മറ്റൊരു കിരീട നേട്ടം പ്രതീക്ഷിക്കാം.


Next Story

Related Stories