TopTop
Begin typing your search above and press return to search.

'അന്ന് ധോണിക്കെതിരെ മനപൂര്‍വ്വം ബീമര്‍ ഏറിഞ്ഞു'; വെളിപ്പെടുത്തലുമായി അക്തര്‍

അന്ന് ധോണിക്കെതിരെ മനപൂര്‍വ്വം ബീമര്‍ ഏറിഞ്ഞു; വെളിപ്പെടുത്തലുമായി അക്തര്‍

2006ലെ ഫൈസലാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണിക്കെതിരെ ബീമര്‍ ഏറിഞ്ഞത് മനപൂര്‍വമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍. ഫൈസലാബാദ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിനിടെയാണ് ധോണിക്കെതിരേ മനഃപൂര്‍വം ബീമര്‍ എറിഞ്ഞുവെന്ന് അക്തര്‍ പറയുന്നത്.

മത്സരത്തില്‍ മികച്ച ഫോമിലായിരുന്ന ധോണി പാകിസ്ഥാനെതിരെ 19 ഫോറും നാലു സിക്‌സുമടക്കം 148 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ തന്റെ ധോണിയുടെ ആദ്യ സെഞ്ച്വറിയും ഈ മത്സരത്തില്‍ തന്നെ ആയിരുന്നു. മത്സരത്തില്‍ അക്തറിന്റെ ഒരോവറില്‍ മൂന്ന് ഫോറാണ് ധോണി നേടിയത്. ഇതിനു ശേഷമാണ് അക്തര്‍ ധോണിക്കു നേരെ ബീമര്‍ എറിഞ്ഞത്. അത് മനഃപൂര്‍വമായിരുന്നുവെന്ന് 14 വര്‍ഷത്തിനു ശേഷമാണ് അക്തര്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. ആകാശ് ചോപ്രയുമായുള്ള യൂട്യൂബ് ഷോയിലാണ് അക്തറിന്റെ വെളിപ്പെടുത്തല്‍.

ധോണിയുടെ ശിരസോട് ചേര്‍ന്ന് ആ ബീമര്‍ ഡെലിവറി വൈഡായി ബൗണ്ടറി ലൈന്‍ തൊട്ടു. അന്നാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ മനപൂര്‍വം ബീമര്‍ എറിയുന്നത്. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അക്തര്‍ പറയുന്നു. അതേ കുറിച്ച് ഓര്‍ത്ത് ഒട്ടേറെ തവണ എനിക്ക് ഖേദം തോന്നിയിട്ടുണ്ട്. വേഗമില്ലാത്ത പിച്ചായിരുന്നു അവിടെ. ധോണി മികച്ച ഫോമിലും. എത്ര വേഗത്തില്‍ ഞാന്‍ പന്തെറിഞ്ഞാലും ധോണി അടിച്ചുതകര്‍ക്കുകയായിരുന്നു. അതോടെ ദേഷ്യം വന്നാണ് ഞാന്‍ ബീമര്‍ എറിഞ്ഞത്.'' - അക്തര്‍ പറഞ്ഞു.



Next Story

Related Stories