TopTop
Begin typing your search above and press return to search.

ആരാധക പിന്തുണയില്‍ ചരിത്രമെഴുതി വനിത ക്രിക്കറ്റ് ലോകകപ്പ്

ആരാധക പിന്തുണയില്‍ ചരിത്രമെഴുതി വനിത ക്രിക്കറ്റ് ലോകകപ്പ്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വ്യാഴാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2020 ലെ വനിതാ ടി 20 ലോകകപ്പ് കാണികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. വനിതാ ക്രിക്കറ്റ് ലോകകപ്പ് കണ്ടത് 1.1 ബില്ല്യണ്‍ ഡിജിറ്റല്‍ കാണികളാണെന്നാണ് കണക്ക്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വനിതാ ടൂര്‍ണമെന്റ് എന്ന റെക്കോഡും ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി. പുരുഷ ലോകകപ്പിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഐ.സി.സിയുടെ ടൂര്‍ണമെന്റ് എന്ന റെക്കോഡും വനിതാ ക്രിക്കറ്റ് ലോകകപ്പ് സ്വന്തം പേരിലെഴുതി.

ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് ടൂര്‍ണമെന്റ് നടന്നത്. ഇതിന് മുമ്പ് 2017-ലാണ് ഏറ്റവും കൂടതല്‍ പേര്‍ വനിതാ ലോകകപ്പ് കണ്ടത്. എന്നാല്‍ അതിനേക്കാള്‍ 10 മടങ്ങ് ആളുകള്‍ ഇത്തവണ കളി കണ്ടു. 2018-നേക്കാള്‍ 20 മടങ്ങാണ് കാഴ്ച്ചക്കാരുടെ എണ്ണം. ഇന്ത്യയുടെ ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ കാണാനും റെക്കോഡ് കാണികളാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്ന മത്സരത്തില്‍ 86,174 കാണികള്‍ സ്റ്റേഡിയത്തിലിരുന്ന് മത്സരം കണ്ടു. ടെലിവിഷനിലൂടെ മാത്രം 1.78 ബില്യണ്‍ കാഴ്ചക്കാര്‍ തത്സമയ മത്സരങ്ങള്‍ കണ്ടു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള 2018 ലെ മുന്‍ പതിപ്പിന്റെ ഫൈനലിനേക്കാള്‍ 59 മടങ്ങ് കൂടുതലാണ് ഈ കണക്ക്, ടൂര്‍ണമെന്റിന്റെ ആകെ കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെ 35% പേരും ഫൈനല്‍ കണ്ടവരാണ്.

Next Story

Related Stories