TopTop
Begin typing your search above and press return to search.

'ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് ആയിരുന്നു'; ധോണിയെ വിടാതെ യോഗ്രാജ് സിങ്

ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് ആയിരുന്നു; ധോണിയെ വിടാതെ യോഗ്രാജ് സിങ്

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ വിടാതെ യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്രാജ് സിങ്. ഗാംഗുലിക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് യുവരാജ് സിങ് ആയിരുന്നുവെന്നും യുവരാജിനെ മാറ്റിനിര്‍ത്തിയാണ് ധോണി ക്യാപ്റ്റനായതെന്നും വിധി ധോണിക്കൊപ്പം ആയിരുന്നെന്നും യോഗ്രാജ് സിങ് പറഞ്ഞു. യുവിയെ ധോണിയും കോഹ്ലിയും പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്ന വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യോഗ്‌രാജ് സിങ് വീണ്ടും വിമര്‍ശനവുമായി എത്തുന്നത്.

വിധി എല്ലാം മാറ്റിമറിച്ചു,അല്ലായിരുന്നെങ്കില്‍ യുവി ക്യാപ്റ്റനാവുമായിരുന്നു. ഗാംഗുലി വാര്‍ത്തെടുത്ത ഇന്ത്യന്‍ ടീമിനെയാണ് അന്ന് ധോണിക്ക് ലഭിച്ചത്. നായക സ്ഥാനത്തേക്ക് ഗാംഗുലി എത്തുമ്പോള്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. യുവി, സഹീര്‍, കൈഫ്, ഹര്‍ഭജന്‍, വീരേന്ദര്‍ സെവാഗ്, ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കുകയാണ് ഗാംഗുലി ചെയ്തത്, യോഗ്‌രാജ് സിങ് പറഞ്ഞു. എന്തുകൊണ്ടാണ് ഗാംഗുലിയെ കുറിച്ച് അവരെല്ലാവരും നല്ലത് മാത്രം പറയുന്നത്. കാരണം ഗാംഗുലി താരങ്ങളെ പിന്തുണച്ചിരുന്നു. അതിനാലാണ് ഗാംഗുലിക്കെതിരെ അവര്‍ ഒന്നും പറയാത്തത്. സെവാഗ്, ഗംഭീര്‍, യുവരാജ് എന്നിവര്‍ ധോണിയെ കുറിച്ച് നേരിട്ടോ, പരോക്ഷമായോ പലതും പറഞ്ഞിട്ടുണ്ട്, യോഗ്‌രാജ് സിങ് ചൂണ്ടിക്കാണിച്ചു.


Next Story

Related Stories