വൈറല്‍

വിമാനത്തില്‍ മറന്ന് വച്ച് സാധനങ്ങള്‍ മണംപിടിച്ച് ഉടമസ്ഥന് തിരിച്ചെത്തിക്കുന്ന നായ/ വീഡിയോ

ഒരുകോടിക്ക് മുകളില്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

വിമാനത്തില്‍ മറന്ന് വച്ച് സാധനങ്ങള്‍ മണംപിടിച്ച് ഉടമസ്ഥന് തിരിച്ചെത്തിക്കുന്ന നായയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് എയര്‍ ഹോസ്‌ററസുമാര്‍ക്കും പൈലറ്റ്‌സിനും മാത്രം സഞ്ചരിക്കുന്ന വഴിയിലൂടെ ഒരു പട്ടി കുതിച്ചു പാഞ്ഞ് വന്ന നേരെ യാത്രക്കാര്‍ ഒഴിഞ്ഞ ഒരു വിമാനത്തില്‍ കയറുന്നു. വിമാനത്തിനുള്ളിലെ ഒരു എയര്‍ഹോസ്റ്റസ് ഒരു ഫോണ്‍ ആ നായയെ മണം പിടിക്കാന്‍ അനുവദിക്കുകയും നായയുടെ പുറത്തുള്ള കോട്ടില്‍ ഫോണ്‍ ഇട്ട് അതിനെ പോകാന്‍ അനുവദിക്കുകയും ചെയ്യുകയാണ്. തുടര്‍ന്ന് ആ നായ വീണ്ടും ഒടുകയാണ് യാത്രകാരുടെ ഇടയിലൂടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ഇടയിലൂടെയും ഓടുന്ന അവനെ ആരും തടയുന്നില്ല. അവസാനം പ്രായമായ ഒരു സ്ത്രീയുടെ അടുത്തെത്തി അവരെ പുറത്തുവിടാന്‍ അവുവദിക്കാതെ ചുറ്റി കറങ്ങിയപ്പോള്‍ തൊട്ടടുത്ത എയര്‍പോര്‍ട്ട് സ്റ്റാഫ് ആ സ്ത്രീയെ ആശ്വസിപ്പിച്ച് നായയുടെ ജാക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു കൊടുത്തു. ആ സമയത്തെ അവരുടെ അത്ഭുതവും അമ്പരപ്പും വിവരിക്കാന്‍ കഴിയാത്തതാണ്.

ഇതുപോലെ ഈ നായ മറന്നുവച്ചുപോയ പാവക്കുട്ടികളെയും ഹെഡ്‌സെറ്റുകളും മരുന്നുപെട്ടിയുമൊക്കെ തിരിച്ചുകൊണ്ടു കൊടുക്കുമ്പോള്‍ അവരുടെ അമ്പരപ്പും സന്തോഷവും ഒന്നു കാണേണ്ടതാണ്. ഒരുകോടിക്ക് മുകളില്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍