TopTop
Begin typing your search above and press return to search.

ഒരു കപ്പ് ചായ കൊണ്ട് യുദ്ധത്തെ തോൽപിക്കാം; തിരുവനന്തപുരത്തെ ഈ ഫുഡ് ജോയിന്റിലേക്ക് വരൂ.../വീഡിയോ

ഒരു കപ്പ് ചായ കൊണ്ട് യുദ്ധത്തെ തോൽപിക്കാം; തിരുവനന്തപുരത്തെ ഈ ഫുഡ് ജോയിന്റിലേക്ക് വരൂ.../വീഡിയോ

ആഷിഖ് അബു സംവിധാനം ചെയ്‌ത സാൾട് ആൻഡ് പെപ്പർ എന്ന സിനിമയിൽ രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിച്ച ഒരു കേക്കിനെ പറ്റി പറയുന്ന രംഗമുണ്ട്. ജുവാൻസ്‌ റെയിൻബോ എന്നാണ് ഈ കേക്കിന്റെ പേര്. ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന വിഷയമായിരുന്നു വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ പാക് സൈനികർ പിടികൂടിയത്. എന്നാൽ അദ്ദേഹം ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പാക് സൈനികരോട് സംസാരിക്കുന്ന രംഗം, ആ യുദ്ധ ഭീതിയെ കുറച്ചെങ്കിലും ഇല്ലാതാക്കി എന്നു പറയാം. ഇന്നലെ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. ഈ ചിത്രത്തെ ആസ്‌പദമാക്കി വരച്ച കാരിക്കേച്ചർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. തിരുവനന്തപുരം വഴുതക്കാടുള്ള ഇടനേരം ഫുഡ് ജോയിന്റിലാണ് ഈ കാരിക്കേച്ചർ പ്രദർശിപ്പിച്ചിട്ടുള്ളത്. അഭിനന്ദന്റെ വലിയ മീശയിൽ നിന്നും "എ കപ്പ് ഓഫ് ടീ ക്യാൻ സ്റ്റോപ്പ് ദി വാർ" എന്ന് എഴുതി വരുന്ന ശൈലിയിലാണ് കാരിക്കേച്ചർ വരച്ചിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണൂ.


Next Story

Related Stories