TopTop
Begin typing your search above and press return to search.

ഹിന്ദുവെന്നാല്‍ ഹിന്ദു, ഹിന്ദു പുരുഷനും ഹിന്ദു സ്ത്രീയുമില്ല സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ഹിന്ദു മതത്തിനുള്ളില്‍ ഹിന്ദു പുരുഷനെന്നോ ഹിന്ദു സ്ത്രീയെന്നോ ഉള്ള വേര്‍തിരിവില്ലെന്ന് സുപ്രീംകോടതി. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലേയും സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഹിന്ദു ഹിന്ദുവാണ് എന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയെന്ന അവകാശത്തിന്റെ ലംഘനമാണ്‌ ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നതിലൂടെ സംഭവിക്കുന്നതെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളേയും പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശനി ഷിംഗന്‍പൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലായിരുന്നു മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത പാരമ്പര്യം നിലനിര്‍ത്തണമെന്നാണ് ദേവസ്വവും കേരള സര്‍ക്കാരും നിലപാട് സ്വീകരിച്ചിരിക്കുന്നത്.


Next Story

Related Stories