TopTop

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഏത് സ്പോര്‍ട്സ് ടീമില്‍ കളിക്കും?

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഏത് സ്പോര്‍ട്സ് ടീമില്‍ കളിക്കും?

സന്ധ്യ സോമശേഖര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഒരു പ്രാദേശിക പത്രത്തില്‍ ഫുള്‍പേജ് പരസ്യം വരുന്നതുവരെ ഇതൊരു നിശബ്ദമായ പോളിസി ചര്‍ച്ച മാത്രമായിരുന്നു. പരസ്യം ഇങ്ങനെ: 'ഒരു പുരുഷനു നിങ്ങളുടെ പതിനാലുകാരി മകളുടെ അരികില്‍ നിന്ന് കുളിക്കണം. അത് നിങ്ങള്‍ക്ക് ഒകെ ആണോ?

മിന്നസോട്ടയിലെ ഒരു യാഥാസ്ഥിതിക സംഘടനയാണ് പരസ്യം സ്ഥാപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ലിംഗത്തിലുള്ള സ്‌പോര്‍ട്‌സ് ടീമുകളില്‍ ചേരാനുള്ള അനുമതിക്കായി ഒരു പ്രൊപ്പോസല്‍ വന്നതിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു ഇത്.

പരസ്യം ഫലിച്ചുവെന്ന് വേണം കരുതാന്‍. നൂറോളം കമ്യൂണിറ്റി അംഗങ്ങള്‍ മീറ്റിംഗ് നടത്തുകയും ആയിരക്കണക്കിനുപേര്‍ ഇ-മെയില്‍ അയക്കുകയും ചെയ്തു. മറുപടിയായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തെപ്പറ്റിയുള്ള തീരുമാനം വീണ്ടും വോട്ട്‌ ചെയ്ത് തീരുമാനിക്കാം എന്ന് ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്വാസി പബ്ലിക് ബോഡി തീരുമാനിച്ചു. വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ പറഞ്ഞത്.

ഡിസംബറില്‍ വോട്ട്‌ചെയ്യാന്‍ ആലോചിക്കുന്ന ഈ പോളിസി പല യുഎസ് സംസ്ഥാനങ്ങളും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തിയായിരുന്നു: കൂടുതല്‍ കുട്ടികള്‍ തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് പ്രഖ്യാപിക്കുമ്പോള്‍ അവരെ എങ്ങനെ ഹൈസ്‌കൂള്‍ സ്‌പോര്‍ട്ട്‌സിന്റെ ലിംഗവല്‍കൃതലോകത്തില്‍ ഉള്‍പ്പെടുത്തും?

ഈ വിഷയം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ലോക്കര്‍ റൂമിലെ സ്വകാര്യത ഉറപ്പുവരുത്തുക, ശാരീരികക്ഷമത കൂടുതലുള്ള ഒരു ട്രാന്‍സ് പെണ്‍കുട്ടിക്ക് മറ്റു പെണ്‍കുട്ടികള്‍ക്കുമേല്‍ മുന്‍ഗണന ലഭിക്കുന്നത് തടയുക എന്നിവയൊക്കെ ചര്‍ച്ചയിലുണ്ട്.
'ജെന്‍ഡര്‍ വ്യക്തിത്വത്തിന്റെ കാര്യത്തില്‍ നമ്മുടെ സമൂഹം കൂടുതല്‍ തുറന്നമനസ് കാണിച്ചുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറെയേറെ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡറായി പുറത്തുവരുന്നുമുണ്ട്.' നാഷണല്‍ സെന്റര്‍ ഫോര്‍ ലെസ്ബിയന്‍ റൈറ്റ്‌സിലെ സ്‌പോര്‍ട്‌സ് പ്രോജക്റ്റ് ഡയറക്ടറായ ഹെലെന്‍ കാരോള്‍ പറയുന്നു. അത് ഇതെപ്പറ്റി കൂടുതല്‍ ചിന്തിക്കാനും മനസിലാക്കാനും ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ആളുകള്‍ എതിര്‍ സംഘത്തിലാണ് കൂടുതല്‍. സ്‌കൂളുകള്‍ ഒരു ചെറിയ സംഘത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കരുത് എന്നാണ് ഇവരുടെ ആവശ്യം.

തീര്‍ച്ചയായും, ഇത്തരം ആവശ്യങ്ങളുമായി വരുന്ന കുട്ടികളുടെ എണ്ണം കുറവായിരിക്കും. ഒരു വര്‍ഷം പത്തില്‍ താഴെ കുട്ടികള്‍ മാത്രമാവും അമേരിക്കയൊട്ടാകെ അത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ കുട്ടികളും അഭിഭാഷകരും പറയുന്നത് കളിയാക്കലും പേടിപ്പിക്കലും ഒക്കെ കൊണ്ടാണ് ഇത്തരം കുട്ടികള്‍ ഉള്‍വലിയുന്നതും മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നതും എന്നാണ്.

"അത്‌ലറ്റിക്‌സില്‍ ഞാന്‍ സ്വീകാര്യനാണ് എന്നെനിക്ക് തോന്നിയതേയില്ല", മിന്നെസോട്ടയില്‍ പഠിച്ച ജേ ബെറ്റ്‌സ് എന്ന പതിനെട്ടുകാരന്‍ വിദ്യാര്‍ഥി പറയുന്നു. ബെറ്റ്‌സ് സോക്കറിലും നീന്തലിലും താല്പ്പര്യമുള്ളയാളായിരുന്നു. എന്നാല്‍ ജൂനിയര്‍ ഇയറിനു തൊട്ടുമുന്‍പാണ് താന്‍ ആണ്‍കുട്ടിയാണ് എന്ന പ്രഖ്യാപനം നടത്തിയത്. പെണ്‍കുട്ടികളുടെ ട്രാക്ക് ടീമില്‍ തന്നെ ജേ തുടരുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം


എന്നെ എന്തുകൊണ്ട് ആഫ്രോ-അമേരിക്കന്‍ എന്ന് വിളിക്കരുത്?
'ഗേള്‍' അത്ര കുഴപ്പം പിടിച്ച വാക്കാണോ?
സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന ആണുങ്ങള്‍ എന്താണ് ഭയക്കുന്നത്?
അടിച്ചാല്‍ കുട്ടികള്‍ പഠിക്കുമോ?
പാവം ആണുങ്ങള്‍, തെറിച്ച പെണ്ണുങ്ങള്‍ !ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെപറ്റി പല സംസ്ഥാനങ്ങളും തീരുമാനങ്ങള്‍ എടുത്തുവരുന്നു. എന്നാല്‍ പലരും സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള ലിംഗത്തില്‍ മത്സരിക്കുന്നതിനു എതിരാണ്. ഉദാഹരണത്തിന് ജോര്‍ജിയ, നോര്‍ത്ത് കാരോലീന, വിര്‍ജിനിയ എന്നിവിടങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ ലിംഗത്തിനനുസരിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.

പതിനൊന്നു സംസ്ഥാനങ്ങളിലും വാഷിംഗ്ടണിലും അത്‌ലറ്റിനു താല്‍പ്പര്യമുള്ള ലിംഗത്തില്‍ മത്സരിക്കാന്‍ സാധിക്കും. ന്യൂയോര്‍ക്കും ഈ മാസം അത്തരമൊരു പോളിസി പരിഗണിക്കുന്നുണ്ട്. മിന്നെസോട്ട അത് സ്‌കൂളുകളുടെ തീരുമാനത്തിനുവിട്ടിരിക്കുകയാണ്.

വോട്ടിങ്ങില്‍ വരുന്ന കാലതാമസം പോളിസിയെ എതിര്‍ക്കുന്നവരെ സന്തോഷിപ്പിക്കുന്നുണ്ട്. അടുത്ത ഡിസംബര്‍ വോട്ടിന് മുന്‍പ് പിന്തുണ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

മതസംഘടനകളുടെ നടത്തിപ്പിലുള്ള സ്വകാര്യ സ്‌കൂളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് ഈ പോളിസി ചര്‍ച്ച ചെയ്യാത്ത ഒരു വിഷയം. ഒരു ആണ്‍കുട്ടിയുള്ള ഒരു ടീമിനോട് മത്സരിക്കാന്‍ ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ ടീമിന് പ്രശ്‌നമുണ്ടെങ്കിലോ? സ്വകാര്യ സ്‌കൂളുകള്‍ക്ക് കൃത്രിമം കാണിക്കേണ്ടി വരുമോ എന്നൊരു ചോദ്യവും ഉയരുന്നു.
മിന്നെസോട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലീഗാണ് പത്രപരസ്യം നല്‍കിയത്. ബയോളജിക്കല്‍ ആണ്‍കുട്ടികളുടെ ഒപ്പം കളിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കും എന്നാണ് അവരുടെ പക്ഷം. ആണ്‍ശരീരമുള്ള ഒരു ട്രാന്‍സ്‌പെണ്‍കുട്ടി നിങ്ങളുടെ കുട്ടികളുടെ കൂടെ രാത്രിസഞ്ചാരങ്ങളില്‍ ഭാഗമാവുകയും ഒരേ ലോക്കര്‍ ഷവറില്‍ കുളിക്കുകയും ഒക്കെ ചെയ്യുന്നത് ലൈംഗികഅതിക്രമങ്ങളുടെ റിസ്‌ക് വര്‍ധിപ്പിക്കുന്നു എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.


എന്നാല്‍ മറ്റുള്ളവര്‍ തങ്ങളുടെ ശരീരം കാണുന്നതിനേക്കാള്‍ സ്വകാര്യ സ്റ്റാളുകള്‍ ഉപയോഗിക്കാനാണ് സാധാരണ ട്രാന്‍സ്‌കുട്ടികള്‍ ശ്രദ്ധിക്കാറുള്ളത് എന്ന് ഗേ, ട്രാന്‍സ് യുവാക്കളും പിന്തുണയ്ക്കുന്നവരും പറയുന്നു. പെണ്‍കുട്ടികളുടെ ടീമുകളില്‍ കളിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള ട്രാന്‍സ് പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെക്കാള്‍ മേല്‍ക്കൈ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. തങ്ങളുടെ സഹപാഠികളെക്കാള്‍ നിസ്സഹായാവസ്ഥയിലുള്ളത് സത്യത്തില്‍ ട്രാന്‍സ് കുട്ടികളാണ്.


'ട്രാന്‍സ് ജെന്‍ഡറായിരിക്കുക എന്നതിന്റെ യാഥാര്‍ത്യത്തെ വളച്ചൊടിക്കലാണ് ഇത്.' ഹോര്‍മോണ്‍ തെറാപ്പി നടത്തിക്കൊണ്ടിരിക്കുന്ന ഒരു പതിനൊന്നുകാരന്‍ ട്രാന്‍സ് ആണ്‍കുട്ടിയുടെ അമ്മയായ ആലിസന്‍ യോക്കോം പറയുന്നു.


'നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ അരികില്‍ നിന്നു കുളിക്കുന്ന ആണ്‍കുട്ടിയല്ല. ഓരോ ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയാണ്. നിങ്ങളുടെ ശരീരാവയവങ്ങളും നിങ്ങളുടെ ലിംഗവും തമ്മില്‍ വ്യത്യാസമാണ്. ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളുണ്ടെന്നും ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു ട്രാന്‍സ് പെണ്‍കുട്ടിയായിരിക്കുമ്പോള്‍ ഒരു ആണ്‍കുട്ടിയായി ജീവിക്കേണ്ടിവരിക അതിലേറെ ആക്ഷേപകരമാണ്.'Next Story

Related Stories