TopTop
Begin typing your search above and press return to search.

ആരാധകരെ ആവേശം കൊള്ളിച്ച് ആമിര്‍ ഖാന്റെ ദങ്കല്‍ ലൂക്ക്

ആരാധകരെ ആവേശം കൊള്ളിച്ച് ആമിര്‍ ഖാന്റെ ദങ്കല്‍ ലൂക്ക്

അഴിമുഖം പ്രതിനിധി

ബോളിവുഡിന്റെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ആമിര്‍ ഖാന്റെ ദങ്കല്‍ ലുക്ക് പുറത്തു വന്നു. ഗുസ്തി ഇതിഹാസം മഹാവീര്‍ സിംഗ് പോഗാട്ടിന്റെ ജീവിതം പറയുന്ന ചലച്ചിത്രമാണ് ദങ്കല്‍. ചിത്രത്തില്‍ മഹാവീറിന്റെ ചെറുപ്പകാലത്തെ രൂപത്തിലുള്ള ആമിറിന്റെ ചിത്രമാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പെരുപ്പിച്ച മസിലുകളും മുഖത്തെ ക്രുദ്ധമായ ഭാവവുമായി രണ്ടു കൈകളിലും ഡംബലുമായി നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ആമിര്‍ഖാന്‍ പ്രൊഡക്ഷനും ഡിസ്‌നിയും ചേര്‍ന്ന് നിര്‍മിക്കുന്ന ദങ്കല്‍ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.

ഇന്ത്യന്‍ സിനിമയില്‍ മിസ്റ്റര്‍ പെര്‍ഫക്ട് എന്ന് ആമിര്‍ ഖാന്‍ അറിയപ്പെടുന്നതിനെ സാധൂകരിക്കുന്ന മറ്റൊരു മേക്ക് ഓവറാണ് ദങ്കലിലും അദ്ദേഹം നടത്തിയിരിക്കുന്നത്. മഹാവീറാകാന്‍ ആമീര്‍ തന്റെ ശരീരഭാരം 90 കിലോയാക്കിയിരുന്നു. മഹാവീറിന്റെ ചെറുപ്പകാലത്തിനായി വീണ്ടും ശരീരഭാരം 25 കിലോ കുറച്ചു. പഞ്ചാബിലെ ലൂധിയാനയില്‍ ഷൂട്ടിംഗിനിടയില്‍ ആമിര്‍ തളര്‍ന്നു വീണതും വാര്‍ത്തയായിരുന്നു. ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസം ആരോഗ്യപരമായി ആമീറിനെ ബാധിച്ചതായിരുന്നു കാരണം. കഴിഞ്ഞ മാര്‍ച്ചില്‍ ആമിര്‍ അമേരിക്കയില്‍ എത്തി വിദഗ്ദ ഡോക്ടര്‍മാരുമായി തന്റെ ശരീരഭാരം സാധാരണ നിലയിലേക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും കൂടാതെ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദങ്കലിന്റെ ഷൂട്ടിംഗ് സമയത്ത് ശരിയായി ശ്വാസോച്ഛാസം നടത്താന്‍ പോലും ആമിര്‍ കഷ്ടപ്പെടുകയായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.


Next Story

Related Stories