TopTop

ലിംഗവിവേചനത്തിനെതിരെ ആമിർ ഖാന്റെ ഗുർദീപ് സിംഗ് & ഡോട്ടേഴ്സ് ബേക്കറി- വീഡിയോ

ലിംഗവിവേചനത്തിനെതിരെ ആമിർ ഖാന്റെ ഗുർദീപ് സിംഗ് & ഡോട്ടേഴ്സ് ബേക്കറി- വീഡിയോ
സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്നു ബോളിവുഡ് താരം ആമിര്‍ഖാന്റെ പുതിയ വീഡിയോ വൈറലാകുന്നു. ലിംഗ വിവേചനത്തെ തകര്‍ക്കുന്ന ആശയം ഉള്‍കൊള്ളിച്ച ഈ വീഡിയോ സാമൂഹികമാധ്യങ്ങളില്‍ഏറെ പ്രശംസ നേടി കഴിഞ്ഞു. നീതിഷ് തിവാരിയും ആമിര്‍ഖാനും അഭിനയിച്ചിരിക്കുന്ന ഈ 48 സെക്കന്‍ഡ് വീഡിയോ സ്റ്റാര്‍ പ്ലസിന്റെ ടാഗ് ലൈനായിട്ടാണ് എത്തിയിരിക്കുന്നത്. പുതിയ ചിന്താഗതികളുമായി തങ്ങളുടെ ഷോകളും പരമ്പരകളും മാറ്റുന്നതിനും അതിന് പിന്തുണയ്ക്കും വേണ്ടിയാണ് സ്റ്റാര്‍ പ്ലസ് വീഡിയോ ഇറക്കിയിരിക്കുന്നത്. '' ഷൂന്‍ തേ ഷാന്‍. ഹാഷ് നയി സോച്ച് ലൗ' എന്ന തലക്കെട്ടോടാണ് വീഡിയോ എത്തിയിരിക്കുന്നത്.

വീഡിയോയില്‍- ബേക്കറി ഷോപ്പില്‍ സന്തോഷത്തോടെ ഇരിക്കുന്ന സര്‍ദാര്‍ജിയുടെ(ആമിര്‍ ഖാന്‍) അടുത്തേക്ക് മധുര പലഹാര വാങ്ങാന്‍ എത്തുകയാണ് നിതീഷ് തിവാരി. കച്ചവടം നല്ലരീതിയില്‍ നടക്കുന്നതില്‍ സന്തോഷവാനാണല്ലോ? (നിതീഷ്), ഇതൊന്നും എന്റെ മിടുക്കല്ല മക്കളുടെ കഴിവാണ് , ഇവര്‍ ഇന്റര്‍നെറ്റ് വഴി ബിസിനസ് വിപൂലീകരിച്ചു (ആമീര്‍). നിങ്ങളുടെ ആണ്കുട്ടികളാണോ ഇതൊക്കെ നോക്കി നടത്തുന്നത് (നിതീഷ്), സാര്‍ ആണ്‍കുട്ടികളല്ല പെണ്‍കുട്ടികളാണ്(ആമിര്‍) എന്ന് പറയുമ്പോള്‍ നിതീഷിന്റെ മുഖത്ത് അത്ഭുതം ഉണ്ടാവുകയും പുറത്തിറങ്ങി കടയുടെ പേര് നോക്കുമ്പോള്‍ 'ഗൂര്‍ദീപ് സിംഗ്&ഡോട്ടേഴ്‌സ്' എന്ന് ഇട്ടിരിക്കുന്നത് കാണുകയും ചെയ്യുന്നതോടെ വീഡിയോ ആവസാനിക്കുന്നു.

ഈ വീഡിയോ നല്‍കുന്ന സന്ദേശമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യരാണെന്നും അവര്‍ക്കും (പെണ്‍കുട്ടികള്‍) ഏതു മേഖലയിലും വിജയിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള സന്ദേശമാണ് ഇത് നല്‍കുന്നത്. ഓഗ്‌ലവി -യാണ് ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/kk15uM

Next Story

Related Stories