അഴിമുഖം പ്രതിനിധി
ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട അവസ്ഥയായെന്ന സല്മാന് ഖാന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് നടന് ആമിര്‍ ഖാന്. സല്‍മാന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരവും അപക്വവും ആയിരുന്നെന്നാണ് ആമിര്‍ അഭിപ്രായപ്പെട്ടത്. സല്‍മാനുമായി ഇക്കാര്യം താന്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മാപ്പു പറയണമെന്ന് സല്‍മാനെ ഉപദേശിക്കാനില്ലെന്നും ആമിര്‍ പറയുന്നു.
സല്‍മാന്റെ പരാമര്‍ശത്തിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനം ഉണ്ടാവുകയും സല്മാന് മാപ്പ് പറയണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ദേശീയ വനിതാ കമ്മീഷന് സല്‍മാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും സല്മാന് വഴങ്ങിയില്ല. ഇത്തരം അപക്വമായ പരാമര്‍ശങ്ങള്‍ താനും നടത്തിയിട്ടുണ്ടെന്നും അതിനാല്‍ പ്രതികരിക്കാന്‍ താന്‍ യോഗ്യനല്ലെന്നുമായിരുന്നു ഷാരൂഖ് ഈ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ കങ്കണ റണാവത്ത്, സോന മൊഹപത്ര എന്നിവര്‍ സല്മാന് ഖാന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു.