സിനിമാ വാര്‍ത്തകള്‍

ഷാരുഖും ആമിറും ചേര്‍ന്നൊരു സെല്‍ഫി; അമ്പരപ്പില്‍ ബോളിവുഡ്‌

Print Friendly, PDF & Email

25 വര്‍ഷത്തിനിടയില്‍ ഇങ്ങനെയൊന്ന് ആദ്യമെന്ന് ഷാരുഖ് ഖാന്‍

A A A

Print Friendly, PDF & Email

ബോളിവുഡിലെ സൂപ്പര്‍ ഖാന്‍മാരായ ആമിറിനും ഷാരുഖിനും ഇടയില്‍ ഏതുതരം ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് അത്രവ്യക്തമായിരുന്നില്ല. സല്‍മാനുമായി ഷാരുഖ് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന്റെ തെളിവുകള്‍ ചിത്രങ്ങളായും വീഡിയോകളുമായി പലതവണ വെളിയില്‍ വന്നിട്ടുണ്ടെങ്കിലും മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റും കിംഗ് ഖാനും തമ്മിലുള്ള അടുപ്പത്തിന് അതുപോലുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരുടെയും സിനിമകളെ പരസ്പരം പുകഴത്തുന്നതും കേട്ടിട്ടില്ല.

എന്നാല്‍ ഈ രണ്ടു ഖാന്‍മാര്‍ക്കിടയില്‍ കഴിഞ്ഞ 25 കൊല്ലമായി സംഭവിക്കാതിരുന്ന ഒന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ഇരുവരും ചേര്‍ന്നുള്ള ഒരു സെല്‍ഫി. കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഇരുവരും ബോളിവുഡില്‍ ഉണ്ടായിരുന്നിട്ടും ഇങ്ങനെയൊന്നു കണ്ടിരുന്നില്ല. അതിന്റെ ഞെട്ടല്‍ ബോളിവുഡിനും ഉണ്ട്. ഷാരുഖും അതു ശരിവയ്ക്കുന്നു. ഈ സെല്‍ഫി ഷാരുഖാണ് തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഫോട്ടോയ്‌ക്കൊപ്പം ഷാരുഖ് കുറിക്കുന്നത്-കഴിഞ്ഞ 25 വര്‍ഷം പരസ്പരം അറിയാമെങ്കിലും ഒരുമിച്ചു ചേര്‍ന്നുള്ള ഒരു ചിത്രം ഞങ്ങള്‍ എടുക്കുന്നത് ആദ്യമായാണ്.

എന്നാല്‍ എപ്പോള്‍, എവിടെ വച്ചാണ് ഈ സെല്‍ഫി എടുത്തിരിക്കുന്നതെന്നു വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഖാന്‍മാരുടെ സെല്‍ഫി വൈറല്‍ ആയി മാറുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍