അഴിമുഖം പ്രതിനിധി
മലര്കോട്ട്ലയില് ഖുറാനെ അധിക്ഷേപിച്ച കേസില്‍ ആം ആദ്മി എംഎല്‍എയ്ക്കും പങ്കെന്ന് പ്രധാന പ്രതി. മെഹ്റൗലി എംഎല്‍എയായ നരേഷ് യാദവിനോട് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ പഞ്ചാബ് പോലീസ് ആവശ്യപ്പെടും. യാദവിന്റെ ആജ്ഞ പ്രകാരമാണ് കൃത്യം നത്തിയെതെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാള്‍ മൊഴി കൊടുത്തത്. പ്രതികളിലൊരാള്‍ യാദവിനെ കണ്ടെതായും ഫോണില്‍ ബന്ധപ്പെട്ടതായും ചോദ്യം ചെയ്യലില്‍ നിന്നും ബോധ്യമായതായി സംഗ്റൂര്‍ എസ് പി പ്രതിപാല്‍ സിങ് പറഞ്ഞു
എന്നാല്‍ ഇത് കെട്ടിച്ചമച്ച കേസാണെന്നും ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാമെന്നും നരേഷ് യാദവ് പറഞ്ഞു. പഞ്ചാബില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ ആരോപണമെന്ന് ആം ആദ്മി പാര്‍ട്ടിയും നരേഷ് യാദവും പ്രതികരിച്ചു.
മലര്കോട്ട്ലയില് കഴിഞ്ഞ ജൂണ്‍ 27നു ഖുറാന് കീറിയതിനെതുടര്ന്ന് വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു അകാലി ദള്‍ എംഎല്‍എയുടെ വീട് അക്രമിച്ചതടക്കമുള്ള ആക്രമണങ്ങളില്‍ ഡിഎസ്പി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
.