TopTop
Begin typing your search above and press return to search.

ഇത് വാര്‍ത്തയെഴുത്തല്ല, വേശ്യാവൃത്തി; മംഗളം വാര്‍ത്തയ്ക്കും ലേഖകനുമെതിരെ ആഷിഖ് അബു

ഇത് വാര്‍ത്തയെഴുത്തല്ല, വേശ്യാവൃത്തി; മംഗളം വാര്‍ത്തയ്ക്കും ലേഖകനുമെതിരെ ആഷിഖ് അബു

സ്വന്തം ലേഖകന്‍

കൊക്കൈന്‍ കേസില്‍ തനിക്കും ഭാര്യ റിമ കല്ലിങ്കലിനും നടന്‍ ഫഹദ് ഫാസിലിനും പങ്കുണ്ടെന്ന തരത്തില്‍ മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്തു വന്നിരിക്കുന്നു. തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് വാര്‍ത്തയ്ക്കും അതെഴുതിയ ലേഖകനുമെതിരെ ആഷിഖ് ആഞ്ഞടിച്ചിരിക്കുന്നത്. മിണ്ടിയാല്‍ മാവോയിസ്റ്റ് അല്ലെങ്കില്‍ കൊക്കൈന്‍ എന്ന തലക്കെട്ടോടെ ഇട്ട പോസ്റ്റില്‍ മംഗളം ലേഖകന്‍ നടത്തിയിരിക്കുന്നത് വേശ്യാവൃത്തിയാണെന്നാണ് ആഷിഖ് പറയുന്നത്. ഇത്തരമൊരു വ്യാജവാര്‍ത്ത നല്‍കിയ പത്രത്തിനും അതെഴുതിയ ലേഖകനുമെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നഷ്ടപരിഹാരമായി കിട്ടുന്ന തുക ഇതുപോലെ പണ്ട് മാധ്യമ വേട്ടയ്ക്ക് ഇരയായ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കുമെന്നും ആഷിഖ് പറയുന്നു. കൊക്കൈന്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം വന്നാലും അതെല്ലാം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

ഇന്നലെ ഇറങ്ങിയ മംഗളം പത്രത്തിലാണ് കൊക്കൈന്‍ കേസില്‍ ആഷിഖ് അബുവിനും ഭാര്യ റിമ കല്ലിങ്കലിനും നടന്‍ ഫഹദ് ഫാസിലിനും നേര്‍ക്ക് അന്വേഷണം നീളുന്നതായി വാര്‍ത്തവന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കൈന്‍ !

എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടന്‍) ' entertainment ' ആയിരുന്നു. അത് കൊണ്ട് തന്നെ അപൂര്‍വം ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുംബോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ ' entertainment അതിന്റെ പാരമ്യത്തില്‍ എത്തും. എന്തായാലും 'തനിനിറം ജയചന്ദ്രന്‍' എന്ന മഹാനായ പത്രക്കാരന്‍ 'മംഗളം' ദിനപത്രത്തില്‍ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ' entertainment ' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ISRO ശാസ്ത്രഞന്‍ നമ്പി നാരായണന്‍. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാര്‍ത്ത വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മള്‍ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്‌സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാന്‍ എഴുതികൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവില്‍ ഇല്ല എന്നും, വാര്‍ത്ത! മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അധികാരികള്‍ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതില്‍ വളരെ സന്തോഷം.

തന്നെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടന്‍ ദിലീപേട്ടന്‍ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങള്‍ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയില്‍ ആക്രമിക്കപെട്ട നമ്പി നാരായണന് നല്‍കും.

ഷൈന്‍ ടോം എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്.

എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധകള്‍ക്കും ഞങള്‍ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കല്‍ ആണെങ്കില്‍ പോലും


Next Story

Related Stories